ഓട്ടത്തിനിടെ ബൈക്കിൽനിന്നും തീ; കൊല്ലത്ത് കത്തിച്ചാമ്പലായത് അഞ്ചു വാഹനങ്ങൾ

കൊല്ലം - ബുള്ളറ്റ് ബൈക്കിൽനിന്ന് തീ പടർന്ന് കൊല്ലത്ത് അഞ്ചു വാഹനങ്ങൾ കത്തി നശിച്ചു. മൂന്ന് ഇരുചക്ര വാഹനങ്ങളും ഒരു കാറും ഓട്ടോയുമാണ് കത്തിനശിച്ചത്. കൊല്ലം രണ്ടാംകുറ്റിക്ക് സമീപം കോയിക്കലിലാണ് വാഹനങ്ങൾ കൂട്ടമായി അഗ്നിക്കിരയായത്. 
 ഓടിക്കൊണ്ടിരുന്ന ബൈക്കിൽ നിന്നും പുക ഉയരുന്നത് കണ്ട ബൈക്ക് യാത്രികൻ വാഹനം റോഡരികിൽ നിർത്തി തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റ് വാഹനങ്ങളിലേക്ക് തീ പടർന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടം.
 കൊല്ലത്തുനിന്നും നാല് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ്  തീയണച്ചത്.
 

Latest News