കൃത്രിമ പാലുണ്ടാക്കാന്‍ വാഷിംഗ് പൗഡറും ഗ്ലൂക്കോസും; ഒരാള്‍ പിടിയില്‍

ഇറ്റാവ- ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ കൃത്രിമ പാല്‍ വിതരണം ചെയ്തിരുന്ന സംഘത്തിലെ ഒരാള്‍ പിടിയിലായി. ധര്‍മേന്ദ്ര എന്ന ബച്ച യാദവാണ് പിടിയിലായത്.
നാല് ചാക്ക് ഗ്ലൂക്കോസ്, വാഷിംഗ് പൗഡര്‍, വെജിറ്റബിള്‍ ഓയില്‍ എന്നിവ ഇയാളില്‍നിന്ന് പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
മഹാവീര്‍ഗഞ്ചിലെ ഒരു വീട് കേന്ദ്രീകരിച്ചാണ് കൃത്രിമ പാല്‍ നിര്‍മാണ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. ഒരു വര്‍ഷമായി ഇവിടെ നിന്ന് പ്രാദേശിക പാല്‍വിതരണ സംഘങ്ങളിലേക്കും കടകളിലും പാല്‍ വിതരണം ചെയ്തുവരുന്നതായി റെയ്ഡ് നടത്തിയ പോലീസ് സംഘം പറഞ്ഞു.

Latest News