Sorry, you need to enable JavaScript to visit this website.

സിലിണ്ടർ ഗ്യാസിന്റെ കാലം കഴിഞ്ഞെന്ന് കെ. സുരേന്ദ്രൻ

കൊച്ചി- ഗാർഹിക, വാണിജ്യ പാചക വാതക വില കുത്തനെ കൂട്ടിയ കേന്ദ്ര നടപടിയെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മോഡി സർക്കാർ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്ന് പറഞ്ഞ സുരേന്ദ്രൻ സിലിണ്ടർ ഗ്യാസിന്റെ കാലം കഴിഞ്ഞെന്ന് വിലവർധന സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകി. കൂട്ടിയ പൈസ കൊണ്ട് പുട്ടടിക്കുകയല്ല കേന്ദ്രം ചെയ്യുന്നത്. പെട്രോളിയം കമ്പനികൾക്ക് അടയ്ക്കാനുള്ള തുക മുഴുവൻ സർക്കാർ അടച്ച് തീർത്തു. സിലിണ്ടർ ഗ്യാസിന്റെ കാലം കഴിഞ്ഞു. സിറ്റി ഗ്യാസ് ലൈൻ പദ്ധതി എല്ലാ നഗരങ്ങളിലും എത്തും. അതോടെ സിലിണ്ടർ ഗ്യാസ് ഉപയോഗം നിൽക്കുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

 

പാചകവാതക വിലവർധന: വിമൻ ഇന്ത്യ മൂവ്‌മെന്റ് പ്രതിഷേധിച്ചു

കണ്ണൂർ- പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച് വിമൻ ഇന്ത്യ മൂവ്‌മെന്റ് കണ്ണൂർ മണ്ഡലം കമ്മിറ്റി കണ്ണൂർ തെരുവിൽ അടുപ്പുകൂട്ടി പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന സമിതി അംഗം സുഫീറ അലി അക്ബർ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് പാചക വാതക വില അമിതമായി ഉയർത്തി ബി.ജെ.പി സർക്കാർ കോർപറേറ്റുകൾക്കു വേണ്ടി പാവപെട്ട ജനതയെ ദുരിതത്തിലേക്ക് തള്ളി വിടുകയാണെന്ന് സുഫീറ അലി പറഞ്ഞു. ഗാർഹിക സിലിണ്ടറിന് 49 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയുമാണ് ഒറ്റ രാത്രി കൊണ്ട് വർധിപ്പിച്ചിരിക്കുന്നത്. ഇന്നു മുതൽ വിതരണ നിരക്ക് ഉൾപ്പെടെ ഗാർഹിക സിലിണ്ടറിന് 1170 രൂപയിലധികം മുടക്കണം. വാണിജ്യ സിലിണ്ടറിന്റെ വില 1773 ൽ നിന്ന് 2124 രൂപയായാണ് വർധിപ്പിച്ചത്. സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്ന ദ്രോഹകരമായ നടപടിയാണ് കേന്ദ്ര സർക്കാർ പാചകവാതക വിലവർധനവിലൂടെ നടത്തിയത്. തൊഴിലില്ലായ്മയിലും അമിതമായ വിലക്കയറ്റത്തിലും നട്ടംതിരിയുന്ന സാധാരണക്കാരെ ഇത് കൂടുതൽ ദുരിതത്തിലേക്ക് നയിക്കും -സുഫീറ അലി അക്ബർ പറഞ്ഞു. ജില്ല പ്രസിഡന്റ് സമീറ ഫിറോസ്, ഷഹാനാസ് ഇക്ബാൽ, ഫാത്തിമത്തു സുഹറ, അജ്‌നാസ്, റുക്‌സാന, നാസിയ ആഷിക് എന്നിവർ നേതൃത്വം നൽകി.

Latest News