Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദി യൂനിവേഴ്‌സിറ്റികളിൽ യോഗ പരിശീലനം വരുന്നു

റിയാദ് - സൗദിയിലെ വിവിധ പ്രവിശ്യകളിലെ വൻകിട യൂനിവേഴ്‌സിറ്റികളിൽ യോഗ പരിശീലനത്തിന് പിന്തുണ നൽകാൻ ഏതാനും മാസങ്ങൾക്കുള്ളിൽ കരാറുകൾ ഒപ്പുവെക്കുമെന്ന് സൗദി യോഗ കമ്മിറ്റി പ്രസിഡന്റ് നോഫ് അൽമർവഇ പറഞ്ഞു. യൂനിവേഴ്‌സിറ്റി ഗെയിമുകളിൽ യോഗാസനം ഉൾപ്പെടുത്തേണ്ടത് ഏറെ പ്രധാനമാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

എല്ലാതരം യോഗ കായിക ഇനങ്ങളിലും യോഗാസന കായിക ഇനത്തിലും മികവ് പുലർത്തുന്ന കളിക്കാരുടെ കഴിവുകൾ കണ്ടെത്താനും വികസിപ്പിക്കാനും, പ്രാദേശിക, അന്തർദേശീയ ടൂർണമെന്റുകളിൽ പങ്കെടുക്കാൻ അവരെ സഹായിക്കാനും സൗദി യോഗ കമ്മിറ്റി ലക്ഷ്യമിടുന്നതായി, രാജ്യത്തിന്റെ കായിക വിനോദത്തെ പിന്തുണക്കുന്നതിൽ യൂനിവേഴ്‌സിറ്റി സ്‌പോർട്‌സിന്റെ പങ്ക് എന്ന ശീർഷകത്തിൽ സൗദി യൂനിവേഴ്‌സിറ്റീസ് സ്‌പോർട്‌സ് ഫെഡറേഷൻ റിയാദിൽ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്ത് നോഫ് അൽമർവഇ പറഞ്ഞു. സൗദി യൂനിവേഴ്‌സിറ്റികളിലെ സുസ്ഥിര ആക്ടിവിറ്റികളിൽ ഒന്നായി യോഗ പരിശീലനം മാറണമെന്നും നോഫ് അൽമർവഇ പറഞ്ഞു. 

Latest News