Sorry, you need to enable JavaScript to visit this website.

നിന്റെ കൂമ്പ് ഞാൻ കലക്കും; കൊച്ചിയിൽ വീണ്ടും യുട്യൂബറുടെ ആക്രമണം

കൊച്ചി- ആലുവയിൽ ഓട്ടോഡ്രൈവർമാർക്ക് നേരെ യുട്യൂബറുടെ ആക്രമണം. ഓട്ടോറിക്ഷ ഡ്രൈവർമാരെ യുട്യൂബറും സംഘവും മർദ്ദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ അശ്ലീല ചോദ്യങ്ങളുമായി എത്തിയ യുട്യൂബർമാരെ ഓട്ടോഡ്രൈവർമാർ തടഞ്ഞിരുന്നു. ഇതിന് ശേഷം ഈ ഭാഗത്ത് യുട്യൂബർമാർ നിരന്തരമായി എത്തി ആളുകളോട് വീണ്ടും ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ഇന്ന് വീണ്ടും എത്തി ഓട്ടോഡ്രൈവർമാരെ കൈകാര്യം ചെയ്യുകയായിരുന്നു. ധനഞ്ജയ് എന്നയാളും സംഘവുമാണ് ആക്രമിക്കാൻ എത്തിയത്. 

മർദ്ദനത്തിൽ പരിക്കേറ്റ നാലു ഓട്ടോ ഡ്രൈവവർമാർ ആലുവ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. ഓട്ടോ പാർക്ക് ചെയ്യുന്നതിനെ ചോദ്യം ചെയ്ത യൂട്യൂബർ മർദ്ദിക്കുകയായിരുന്നു. ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച മറ്റ് ഓട്ടോ െ്രെഡവർമാരേയും ഇയാൾ ആക്രമിച്ചെന്നും ഓട്ടോ തൊഴിലാളികൾ ആരോപിച്ചു. അക്രമണത്തിൽ യൂട്യൂബർക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഓട്ടോ െ്രെഡവർമാർ പ്രതിഷേധിച്ചു. ആലുവ മെട്രോ സ്‌റ്റേഷൻ പരിസരത്ത് വെച്ചായിരുന്നു അക്രമം. 
അതേസമയം, ആക്രമിയെ പോലീസ് എത്തി പിടികൂടി. എന്നാൽ ഇയാൾ പോലീസ് വലയത്തിലും ഡ്രൈവർമാർക്കെതിരെ ആക്ഷേപം ഉന്നയിച്ചു. നിന്റെ കൂമ്പ് കലക്കുമെന്നാണ് ഇയാൾ പോലീസ് സാന്നിധ്യത്തിൽ പറഞ്ഞത്. പ്രായമേറിയ ഒരാളുടെ മുഖത്ത് ഇയാൾ ആക്രമിക്കുകയും ചെയ്തു.
 

Latest News