Sorry, you need to enable JavaScript to visit this website.

സൗദിയിൽ ഭാര്യ മരിച്ചാൽ സ്വകാര്യമേഖല ജീവനക്കാർക്ക് വേതനത്തോടെ അഞ്ചു ദിവസത്തെ അവധി

റിയാദ് - ഭാര്യ മരണപ്പെട്ടാൽ സ്വകാര്യ മേഖലാ ജീവനക്കാരന് വേതനത്തോടെ അഞ്ചു ദിവസത്തെ അവധിക്ക് അവകാശമുള്ളതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഭാര്യ, മക്കൾ, മാതാപിതാക്കൾ, മുത്തച്ഛൻ, മുത്തശ്ശി, പേരമക്കൾ ഇവരിൽ ആരെങ്കിലും മരണപ്പെടുന്ന സന്ദർഭങ്ങളിൽ സ്വകാര്യ മേഖലാ ജീവനക്കാർക്ക് വേതനത്തോടെ അഞ്ചു ദിവസത്തെ അവധിക്ക് അവകാശമുള്ളതായി തൊഴിൽ നിയമത്തിലെ 113 -ാം വകുപ്പ് അനുശാസിക്കുന്നുണ്ട്. 
മാതൃസഹോദരൻ, മാതൃസഹോദരി, പിതൃസഹോദരൻ, പിതൃസഹോദരി, സഹോദരൻ, സഹോദരി എന്നിവർ മരണപ്പെടുന്ന സന്ദർഭങ്ങളിൽ വേതനത്തോടു കൂടിയ അവധിക്ക് സ്വകാര്യ മേഖലാ ജീവനക്കാർക്ക് അവകാശമില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ലഭിച്ച അന്വേഷണത്തിന് മറുപടിയായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.
 

Latest News