തിരൂർ- മലപ്പുറം ജില്ലിയിലെ തിരൂർ മംഗലം സ്വദേശി സഫിയ അവറസ്സാനകത്ത് (62) ജിദ്ദയിൽ നിര്യാതയായി. ഉംറ നിർവഹിച്ച് തിരിച്ചുപോകുന്നതിനിടെ എയർപോർട്ടിലേക്കുള്ള വഴിയിൽ ബസിലാണ് അന്ത്യം സംഭവിച്ചത്. ഭർത്താവ് മുഹമ്മദ്.
ഏക മകൻ മുഹമ്മദ് ഷാഹിദ് യു എ യിൽ നിന്നും ഇവിടെ എത്തിയതിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കി ഇന്ന് അസർ നമസ്‌കാര ശേഷം അയ്യൽ ഫൈഹ റഹ്‌മാനിയ മസ്ജിദ് മഖ്ബറയിൽ ഖബറടക്കും.