Sorry, you need to enable JavaScript to visit this website.

റിയാദ് ജവാസാത്ത് മേധാവി അന്തരിച്ചു

റിയാദ്- റിയാദ് ജവാസാത്ത് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍സഅദ് അന്തരിച്ചു. അസര്‍ നിസ്‌കാരാനന്തരം അമീര്‍ ഫഹദ് ബിന്‍ മുഹമ്മദ് മസ്ജിദില്‍ മയ്യിത്ത് നിസ്‌കരിച്ച് അല്‍മന്‍സൂരിയ മഖ്ബറയില്‍ ഖബറടക്കും. 2021 ജനുവരിയിലാണ് ഇദ്ദേഹം റിയാദ് ജവാസാത്ത് മേധാവിയായി ചുമതലയേറ്റത്. നേരത്തെ ജവാസാത്ത് ഡയറക്ടറേറ്റിന്റെ മീഡിയ ഡയറക്ടര്‍ ആയിരുന്നു. രാജ്യത്തെ ജനങ്ങള്‍ക്കും താമസക്കാര്‍ക്കും നിരവധി സേവനങ്ങളനുഷ്ടിച്ച അല്‍ സഅദിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം തുടരുന്നു.

Latest News