Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വനിതകൾക്കായി പുതു ചുവടുകളുമായി എസ്.കെ.എസ്.എസ്.എഫ്; ദ്വിദിന ഗേൾസ് ക്യാമ്പസിന് ഉജ്വല പരിസമാപ്തി

(വളവന്നൂർ) മലപ്പുറം - പുതിയ കാലത്തിന്റെ തേട്ടവും ഉത്തരവാദിത്തങ്ങളും തിരിച്ചറിഞ്ഞ് വനിതകൾക്കായി പുതു ചുവടുകളുമായി എസ്.കെ.എസ്.എഫ്. ഇതിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് ഗേൾസ് ക്യാമ്പസ് കാൾ സംഘടിപ്പിച്ചു. പെൺകുട്ടികളുടെ ക്യാമ്പസ് വിങ്ങായ പെൻക്വീനാണ് വളവന്നൂർ ആർട്‌സ് ആൻഡ് സയൻസ് കോളജിൽ ക്യാമ്പസ് കാൾ സംഘടിപ്പിച്ചത്. 
 സ്വതന്ത്ര ചിന്ത, ജൻഡർ പൊളിട്ടിക്‌സ്, ആത്മീയത അടക്കമുള്ള വിവിധ വിഷയങ്ങളിൽ പത്തോളം സെഷനുകളിലായി വൈവിധ്യമാർന്ന ചർച്ചകളും പഠനങ്ങളും ഇടപെടലുകളും നടന്നു.
 രണ്ടുദിവസത്തെ പരിപാടിയിൽ തെരഞ്ഞെടുക്കപ്പെട്ട 250-ഓളം വനിതാ പ്രതിനിധികൾ പങ്കെടുത്തു. പാണക്കാട് തങ്ങന്മാരുടെ ഭാര്യമാരും ചടങ്ങിനെത്തി. ആദ്യമായാണ് പാണക്കാട് തങ്ങന്മാരുടെ ഭാര്യമാർ ഒരേ വേദിയിൽ ഇപ്രകാരം സംഗമിച്ചത്. വിവിധ സെഷനുകളിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ, അടിമാലി ഉസ്താദ്, ഹനിയ്യ ബീവി പാണക്കാട് തുടങ്ങിയവർ പ്രസംഗിച്ചു. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 വളണ്ടിയറിങും സ്റ്റേജ് മാനേജ്‌മെന്റും ഭക്ഷണം വിളമ്പലും ഫോട്ടോ, വീഡിയോ പകർത്തലുമെല്ലാം പെൻക്വീൻ വിദ്യാർത്ഥിനികളുടെ നേതൃത്വത്തിൽ നടന്നു. ദീനി ചൈതന്യം കുറഞ്ഞുവരുന്ന ക്യാമ്പസ് അന്തരീക്ഷത്തിൽനിന്നും ദീനിന്റെ മാധുര്യം നുകരാൻ കേരളത്തിന്റെ വിവിധ ക്യാമ്പസുകളിലെ വിദ്യാർത്ഥിനികളാണ് ബാഫഖി ക്യാമ്പസിലെ രണ്ടുദിവസത്തെ 15-ഓളം ഫാക്കൽറ്റികളുടെ ചിന്തനീയമായ ക്ലാസുകളിൽ പങ്കാളികളായത്. ഇസ്‌ലാം സ്ത്രീ വിദ്യാഭ്യാസത്തിനും മറ്റും പ്രാധാന്യം നൽകാത്തവരാണെന്ന് മുദ്ര കുത്തുന്ന പുതുസമൂഹത്തിന് മുന്നിൽ ഒട്ടും പതറാതെ എഴുന്നേറ്റു നിൽക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന് തുറന്നുപറയാൻ കഴിയുന്ന ഒരു സമൂഹം വളർന്നുവരുന്നുണ്ടെന്ന് ഉറക്കെ പറയുകയായിരുന്നു പെൻക്വീൻ വേദിയെന്ന് സംഘാടകർ വ്യക്തമാക്കി.

Latest News