എരിത്രിയന്‍ പ്രസിഡന്റുമായി കിരീടാവകാശി ചര്‍ച്ച നടത്തി

റിയാദ് - കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും എരിത്രിയന്‍ പ്രസിഡന്റ് ഇസ്‌യാസ് അഫ്‌വര്‍ഖിയും ചര്‍ച്ച നടത്തി. സൗദി അറേബ്യയും എരിത്രിയയും തമ്മിലുള്ള ബന്ധങ്ങളും ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനെക്കുറിച്ചും മേഖലയിലെ പുതിയ സംഭവവികാസങ്ങളും ഇക്കാര്യങ്ങളില്‍ നടത്തുന്ന ശ്രമങ്ങളും ഇരുവരും വിശകലനം ചെയ്തു.
പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍, സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഅദ് അല്‍ഈബാന്‍, ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍, എരിത്രിയയിലെ സൗദി അംബാസഡര്‍ സ്വഖര്‍ ബിന്‍ സുലൈമാന്‍ അല്‍ഖുറശി എന്നിവര്‍ കൂടിക്കാഴ്ചയിലും ചര്‍ച്ചയിലും സംബന്ധിച്ചു.

 

 

Latest News