Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം; തെളിവുകളുണ്ട്- സ്വപ്‌ന സുരേഷ്

തിരുവനന്തപുരം- തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത് പച്ചക്കള്ളമാണെന്നും പലതവണ മുഖ്യമന്ത്രിയുടെ വസതിയിലെത്തി സംസാരിച്ചിട്ടുണ്ടെന്നും സ്വപ്ന സുരേഷ്. തന്നെ അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രി ക്ലിഫ് ഹൗസിലെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിടാൻ വെല്ലുവിളിക്കുന്നുവെന്നും സ്വപ്‌ന വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ബിസിനസ് ആവശ്യത്തിനായി പല ഇടപെടലുകളും നടത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച തെളിവുകൾ കൈവശമുണ്ടെന്നും സ്വപ്ന പറഞ്ഞു. ഞാൻ മുഖ്യമന്ത്രിയുടെ വസതിയിൽ പേർസണലി പോയിട്ടുണ്ട്. ഒറ്റയ്ക്കിരുന്ന് സംസാരിച്ചിട്ടുണ്ട്. കോൺസുൽ ജനറലിനൊപ്പവും പോയി സംസാരിച്ചിട്ടുണ്ട്. ജോലിയുടെ കാര്യങ്ങൾ സംസാരിക്കാൻ ഒറ്റയ്ക്ക് പോയിട്ടുണ്ട്. ഇതൊക്കെ നിഷേധിക്കുന്നത് എന്തിനാണ്. നിയമസഭ പോലെ പുണ്യമായ സ്ഥലത്ത് വന്നിരുന്നു പച്ചക്കള്ളം പറയേണ്ട കാര്യം എന്താണ്. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ജനങ്ങളോട് പച്ചക്കളം പറയുന്നത് എങ്ങനെയാണ്.  അദ്ദേഹം പറയുന്നത് ശരിയാണെന്ന് തെളിയിക്കാൻ സി.സി.ടി.വി പുറത്തുവിടട്ടെ. ജോലിക്കാര്യത്തിൽ ശിവശങ്കർ ഇടപെട്ടിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രിയുമായി അനുമതി വാങ്ങിയശേഷമാണെന്നും സ്വപ്‌ന വ്യക്തമാക്കി. 
മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും മകളുടെയും ബിസിനസ് ആവശ്യത്തിനായി ഗൾഫിൽ വരെ പോയിട്ടുണ്ട്. ഒരുപാട് ബിസിനസ് ഡീലിങ് നടത്തി. യാത്രകൾ നടത്തി. പച്ചക്കള്ളം വിളിച്ചുപറയുമ്പോൾ എല്ലാവരും മിണ്ടാതിരിക്കണോ? ഇതിന് തെളിവ് തരാം. പോയ തീയതി, വാഹനം രേഖകൾ എല്ലാം കൈയിലുണ്ട്. ഓരോന്നായി പുറത്തുവരണം. ജനങ്ങളോട് കള്ളം പറയരുതെന്നും സ്വപ്‌ന വ്യക്തമാക്കി. 
 

Latest News