Sorry, you need to enable JavaScript to visit this website.

മാര്‍ച്ച് മാസം നിര്‍ണായകം- ഗൾഫിൽ ഭൂചലന സാധ്യതയെന്ന് ഡച്ച് ഗവേഷകന്‍

ന്യൂയോര്‍ക്ക് -മാര്‍ച്ച് ആദ്യവാരം നിര്‍ണായകമാണെന്നും മിഡില്‍ ഈസ്റ്റില്‍ ഭൂചല സാധ്യതയുണ്ടെന്ന് തുര്‍ക്കി ഭൂകമ്പം പ്രവചിച്ച് ശ്രദ്ധ നേടിയ ഡച്ച് ഗവേഷകന്‍ ഫ്രാങ്ക് ഹൂഗര്‍ബീറ്റ്‌സ്. നെതര്‍ലാന്‍ഡ്‌സ് ആസ്ഥാനമായുള്ള സോളാര്‍ സിസ്റ്റം ജ്യാമിതി സര്‍വേ (എസ്.എസ്.ജി.എസ്) പുറത്തുവിട്ട വീഡിയോയിലാണ് ഗവേഷകന്‍ ഇക്കാര്യം വ്യക്തമാക്കിയത്. മാര്‍ച്ച് രണ്ടു മുതല്‍ ഏഴുവരെ തിയ്യതികളിലാണ് വലിയ ഭൂകമ്പ സാധ്യതയുള്ളത്. പൂര്‍ണ ചന്ദ്രനെ ബന്ധപ്പെടുത്തിയുള്ള അദ്ദേഹത്തിന്റെ ഭൂകമ്പ പ്രവചനം ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്. മാര്‍ച്ച് ആദ്യവാരത്തില്‍ ഭൂകമ്പ സാധ്യതയുണ്ടെന്ന് അദ്ദേഹം പലപ്പോഴായി പ്രവചിച്ചിട്ടുണ്ട്. മാര്‍ച്ച് മൂന്ന്, നാല് തിയ്യതികളിലാണ് ഏറ്റവും സാധ്യതയുള്ളത്. റിക്ടര്‍ സ്‌കെയിലില്‍ അത് 7.5 ഡിഗ്രി രേഖപ്പെടുത്തിയേക്കും. പൂര്‍ണചന്ദ്രന്‍ രൂപപ്പെടുന്ന മാര്‍ച്ച് ആറ്, ഏഴ് വരെ അതിന് സാധ്യതയുണ്ട്. ഗ്രഹങ്ങളുടെ ചലനങ്ങള്‍ ഭൂഗോളത്തില്‍ ഭൂകമ്പങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് മുന്നറിയിപ്പ് നല്‍കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. ഭീതിപ്പെടുത്തുകയല്ല. രണ്ട്, മൂന്ന് തിയ്യതികളിലാണ് വലിയ ഭൂകമ്പമുണ്ടാവുക. ശേഷം ചെറിയ ഭൂകമ്പങ്ങളുണ്ടാകും. എന്താണ് സംഭവിക്കുകയെന്ന് കൃത്യമായി പറയാനാവില്ല. അദ്ദേഹം പറഞ്ഞു.

Latest News