Sorry, you need to enable JavaScript to visit this website.

യു.എ.ഇയിലെ ജോലി ഇല്ലാതാക്കിയത് യൂസഫലിയെന്ന് സ്വപ്ന സുരേഷ്‌; മുഖ്യമന്ത്രി ശരിയാക്കുമെന്ന് എം ശിവശങ്കർ

Read More

തിരുവനന്തപുരം - ലൈഫ് മിഷൻ കോഴ ആരോപണ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അറസ്റ്റുചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറും സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷും തമ്മിലുള്ള ഞെട്ടിപ്പിക്കുന്ന വാട്‌സാപ് ചാറ്റുകൾ പുറത്ത്. 
 സ്വപ്‌നക്ക് ജോലി നഷ്ടമായതും നോർക്കയുടെ സ്ഥാപനത്തിൽ ജോലി നൽകുന്നതും അടക്കമുള്ള വിവരങ്ങൾ അന്വേഷിക്കുന്ന ചാറ്റുകളാണ് പുറത്തുവന്നത്. യു.എ.ഇ കോൺസുലേറ്റിൽ നിന്ന് രാജിവെച്ച സ്വപ്‌നക്ക് ജോലി നൽകാൻ ശിവശങ്കർ ഇടപെട്ടന്ന ആരോപണത്തിന് ശക്തി പകരുന്നതാണ് ചാറ്റിലെ വിവരങ്ങൾ. 
  യു.എ.ഇ കോൺസുലേറ്റിലെ ജോലി നഷ്ടമായതിന് കാരണം മലയാളി വ്യവസായ പ്രമുഖൻ എം.എ യൂസഫലിയാണെന്ന് സ്വപ്‌ന ചാറ്റിൽ ആരോപിക്കുന്നു. നോർക്കയിലെ ജോലിയും യൂസഫലി ഇടപെട്ട് മുടക്കുമെന്നും സ്വപ്‌ന ശിവശങ്കറിനോട് പരാതിപ്പെടുന്നു. എന്നാൽ മുഖ്യമന്ത്രിയോട് കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന് യൂസഫലിയെ ഭയമില്ലെന്നും ശിവശങ്കർ മറുപടി നൽകി. 
 നോർക്കയുടെ ഇൻവെസ്റ്റ്‌മെന്റ് കമ്പനിയിൽ ജോലി നൽകാമെന്നാണ് ശിവശങ്കറിന്റെ വാഗ്ദാനം. എംബിഎ ബിരുദമുള്ള ഒരാളെ വേണമെന്നും നിങ്ങളുടെ പേര് ഞാൻ നിർദേശിച്ചിട്ടുണ്ടെന്നും എല്ലാവരും അംഗീകരിച്ചെന്നും ശിവശങ്കർ പറയുന്നു. മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യം അവതരിപ്പിക്കുമെന്നും ശിവശങ്കർ ഉറപ്പ് നൽകുന്നു. നിങ്ങളുടെ രാജിയിൽ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ ഞെട്ടി. നിങ്ങളെ ഹൈദരാബാദിലേക്ക് ട്രാൻസ്ഫർ ചെയ്തതിന് പിന്നിൽ യൂസഫലിയാണെന്നും അദ്ദേഹം പറഞ്ഞു. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 മുഖ്യമന്ത്രിയെ കണ്ടെന്നും കാര്യങ്ങൾ വിശദീകരിച്ചെന്നും ചാറ്റിലുണ്ട്. ബാക്കി കാര്യങ്ങൾ മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്നും പറയുന്നു. മുഖ്യമന്ത്രിക്ക് യൂസഫലിയെ ഭയമില്ല. ആകുലപ്പെടേണ്ടതില്ലെന്നും ശിവശങ്കർ ഉറപ്പ് നൽകുന്നു. നോർക്കയിൽ ജോലി കിട്ടിയാൽ ധാരാളം വിദേശ യാത്രകൾ നടത്തേണ്ടി വരുമെന്നും ശിവശങ്കർ ഓർമിപ്പിച്ചു. 
 അതിനിടെ, ഭക്ഷണം കഴിച്ചോ എന്ന സ്വപ്‌നയുടെ ചോദ്യത്തിന് കഞ്ഞികുടിച്ചെന്നും ശിവശങ്കർ പ്രതികരിച്ചു. ഭക്ഷണം കഴിച്ചോ എന്ന സ്വപ്‌നയുടെ ചോദ്യത്തിന് കഞ്ഞി കുടിച്ചെന്നായിരുന്നു ശിവശങ്കറിന്റെ മറുപടി. താൻ സാൻഡ് വിച്ച് കഴിച്ചെന്ന് സ്വപ്‌നയും പറയുന്നു. നിങ്ങളെ ഇത്ര തകർന്ന അവസ്ഥയിൽ കണ്ടിട്ടില്ലെന്നും തനിക്കത് സഹിക്കാനാകില്ലെന്നും ആശങ്കപ്പെടേണ്ടെന്നും എല്ലാം ശരിയാകുമെന്നും ശിവശങ്കർ സ്വപ്‌നയെ ആശ്വസിപ്പിക്കുന്നുമുണ്ട്. സുഖമില്ലെന്ന് സ്വപ്‌ന മറുപടി നൽകുമ്പോൾ കുറച്ച് ഉറങ്ങാനും ശിവശങ്കർ ഉപദേശിച്ചു.

Latest News