ബത്തേരി പാളാക്കരയില്‍  യു.ഡി.എഫിന് വിജയം

സുല്‍ത്താന്‍ബത്തേരി- മുനിസിപ്പാലിറ്റിയിലെ പാളാക്കര ഡിവിഷന്‍  ഉപ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എസ്.പ്രമോദിന് വിജയം. 204 വോട്ടാണ് ഭൂരിപക്ഷം. പ്രമോദിന് 573ഉം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ. ദാമുവിന് 369 ഉം വോട്ട് ലഭിച്ചു. കൗണ്‍സിലിലെ മുന്‍ എല്‍.ഡി.എഫ് അംഗമാണ് പ്രമോദ്. മുന്നണിയുമായി അകന്ന് ഇദ്ദേഹം രാജിവെച്ച ഒഴിവിലായിരുന്നു ഉപ തെരഞ്ഞെടുപ്പ്. 35 അംഗങ്ങളാണ് മുനിസിപ്പല്‍  ഭരണസമിതിയില്‍. പ്രമോദിന്റെ വിജയത്തോടെ കൗണ്‍സിലില്‍ യു.ഡി.എഫിന് 11 അംഗങ്ങളായി.എല്‍.ഡി.എഫിനു 23 അംഗങ്ങളുണ്ട്. കൗണ്‍സിലര്‍മാരില്‍ ഒരാള്‍ സ്വതന്ത്രനാണ്

Latest News