Sorry, you need to enable JavaScript to visit this website.

നിപ്പാ: സന്തോഷവാർത്തയുമായി ആരോഗ്യവകുപ്പ്: മുഴുവൻ ടെസ്റ്റുകളും നെഗറ്റീവ്

കോഴിക്കോട്- നിപ്പാ വൈറസ് ബാധക്കെതിരെ ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികൾ ഫലപ്രദമായെന്ന് വ്യക്തമാകുന്നു. വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ അപ്‌ഡേറ്റ് പ്രകാരം പരിശോധനക്കായി അയച്ച ടെസ്റ്റുകളെല്ലാം നെഗറ്റീവ് റിസൾട്ട് വന്നു. പുതുതായി ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. നിപ്പാ കാരണം ഒരു മരണവും ഇന്ന് ഉണ്ടായില്ല. നിപ്പാ ബാധിക്കപ്പെട്ടോ എന്നു സംശയിക്കുന്ന കേസുകളും ഉണ്ടായില്ല. നിപ്പായെ തുരത്താനുള്ള നമ്മുടെ ഏവരുടേയും ഒറ്റക്കെട്ടായ ശ്രമം വിജയിക്കുന്നു എന്നതിന്റെ സൂചനകളാണിതെന്നും എങ്കിലും അതീവ ജാഗ്രത തുടരണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

Latest News