കെ.ബി ഗണേഷ് കുമാര്‍ ഗതാഗത  മന്ത്രിയാകും, ആന്റണി രാജു ഒഴിയും 

തലശ്ശേരി-പിണറായി മന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യത. ആന്റണി രാജുവിനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റി പകരം ഗണേഷ് കുമാറിനെ മന്ത്രിയാക്കാനാണ് ആലോചന. ആന്റണി രാജുവിന്റെ ഗതാഗതവകുപ്പാണ് ഗണേഷ് കുമാറിന് ലഭിക്കുക. നേരത്തെ ഗതാഗതവകുപ്പ് കൈകാര്യം ചെയ്തിട്ടുള്ള അനുഭവസമ്പത്തും ഗണേഷ് കുമാറിനുണ്ട്.
ജനാധിപത്യ കേരള കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ബിയും മന്ത്രിസ്ഥാനം രണ്ടര വര്‍ഷം പങ്കുവെയ്ക്കാനാണ് നേരത്തെ ധാരണയായിരിക്കുന്നത്. ജനാധിപത്യ കേരള കോണ്‍ഗ്രസുകാരനായ ആന്റണി രാജുവിന്റെ മന്ത്രിസ്ഥാനം വരുന്ന നവംബറില്‍ ഗണേഷ് കുമാറിന് കൈമാറേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. ഇടതുമുന്നണിയില്‍ ഇക്കാര്യത്തില്‍ ധാരണയായിട്ടുണ്ട്. ഐ.എന്‍.എല്‍ എന്ന ചെറിയ ഘടകകക്ഷിയ്ക്കും പിണറായി മന്ത്രിസഭയില്‍ അംഗത്വമുണ്ട്. അതും ഇതേ കാലാവധിയില്‍ ഒഴിയേണ്ടതാണ്. 

Latest News