ബത്തേരി പാളാക്കരയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു

സുല്‍ത്താന്‍ബത്തേരി-മുനിസിപ്പാലിറ്റിയിലെ പാളാക്കര ഡിവിഷനില്‍ ഉപ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ മൂന്നു മണിക്കൂറില്‍ 25 ശതമാനത്തിനടുത്ത് പോളിംഗ് നടന്നു. 1,236 പേര്‍ക്കാണ് വോട്ടവകാശം. വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. അല്‍ഫോണ്‍സ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജാണ് പോളിംഗ് സ്റ്റേഷന്‍. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ബുധന്‍ രാവിലെ 10ന് നഗരസഭാഹാളില്‍ നടക്കും. എല്‍.ഡി.എഫിലെ പി.കെ.ദാമുവും യു.ഡി.എഫിലെ കെ.എസ്.പ്രമോദുമാണ് മത്സരരംഗത്തെ പ്രമുഖര്‍. കൗണ്‍സിലിലെ മുന്‍ എല്‍.ഡി.എഫ് കൗണ്‍സിലറാണ് പ്രമോദ്. ഇദ്ദേഹം രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ്. 35 അംഗങ്ങളാണ് മുനിസിപ്പല്‍  ഭരണസമിതിയില്‍. നിലവില്‍ എല്‍.ഡി.എഫിനു 23ഉം യു.ഡി.എഫിനു പത്തും കൗണ്‍സിലര്‍മാരുണ്ട്. ഒരു സ്വതന്ത്ര അംഗവും കൗണ്‍സിലില്‍ ഉണ്ട്.

Latest News