Sorry, you need to enable JavaScript to visit this website.

സിജി വിമൻ കലക്ടീവ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ഡോ. രശ്മി പ്രമോദിന് റഷീദ് അമീർ പ്രശംസ പത്രം നൽകുന്നു. 


ജിദ്ദ- സിജി വിമൻ കലക്ടീവ് (ജെ.സി.ഡബ്ല്യബ.സി) കൊച്ചി ആസ്ഥാനമായുള്ള ജീവനീയം ആയുർവേദ ഹോസ്പിറ്റൽ ആന്റ് റിസർച്ച് സെന്ററുമായി സഹകരിച്ച് രക്ഷിതാക്കൾക്കായി  ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. 'ഹെൽത്തി ലിവിങ്, ഹെൽത്തി ബ്രെയിൻ ആന്റ് ഹെൽത്തി പാരന്റിംഗ്' എന്ന വിഷയത്തിൽ ജീവനീയം സ്ഥാപകയും സി.ഇ.ഒയുമായ ഡോ. രശ്മി പ്രമോദ് ക്ലാസ് നയിച്ചു.  ആരോഗ്യകരമായ ജീവിതം ആരോഗ്യകരമായ തലച്ചോറിന് അത്യാവശ്യമാണെന്നും അതിനായി ജീവിത ശൈലിയും ഭക്ഷണവും ക്രമപ്പെടുത്തണമെന്നും ഡോ. രശ്മി പ്രമോദ് പറഞ്ഞു. നല്ല ചിന്തയും പ്രവർത്തനങ്ങളും ജീവിതത്തിന് അനിവാര്യ ഘടകമാണെന്നും അവർ കൂട്ടിച്ചേർത്തു. കുട്ടികളുടെ സ്‌പെഷ്യലിസ്റ്റു കൂടിയായ ഡോ. രശ്മി പ്രമോദ് കുട്ടികളുടെ വളർച്ചയിൽ രക്ഷിതാക്കളുടെ പങ്കിനെക്കുറിച്ചും പാരന്റിംഗിന്റെ വിവിധ വശങ്ങളെക്കുറിച്ചും വിശദീകരിച്ചു. രക്ഷിതാക്കളുടെ സംശയങ്ങൾക്ക് ഡോ. രശ്മി പ്രമോദ് മറുപടി പറഞ്ഞു. 
ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ചെയർപേഴ്‌സൺ അനീസ ബൈജു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റൂബി സമീർ സ്വാഗതവും ട്രഷറർ റിൻഷി ഫൈസൽ നന്ദിയും പറഞ്ഞു. നബീല അബൂബക്കർ അവതാരകയായിരുന്നു. ഡോ. രശ്മി പ്രമോദിനെ സിജി ജിദ്ദ ചാപ്റ്റർ വൈസ് ചെയർമാൻ റഷീദ് അമീർ പ്രശംസ പത്രം നൽകി ആദരിച്ചു.

 

Latest News