VIDEO: നാഗാലാന്‍ഡില്‍ തരൂരിന്റെ പ്രസംഗം കേള്‍ക്കാന്‍ ഡിക്ഷണറിയുമായി ഒരാള്‍

കോഹിമ- കഴിഞ്ഞ ദിവസം നാഗാലാന്‍ഡില്‍ ആര്‍. ലുങ്‌ലെങ് നടത്തിയ ലുങ്‌ലെങ് ഷോ എന്ന ടോക്ക് ഷോയില്‍ ശശി തരൂര്‍ പങ്കെടുക്കുകയുണ്ടായി. സംസ്ഥാനത്തെ യുവാക്കളുമായി സംവദിക്കുന്നതാണ് ഷോ.
പരിപാടിയില്‍ പങ്കെടുത്ത ഒരാള്‍ ഒക്‌സ്‌ഫോര്‍ഡ് ഡിക്ഷണറിയുമായി എത്തിയതിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുകയാണ് ആര്‍. ലുങ്‌ലെങ്. തരൂരുമായി സംവദിക്കാന്‍ ഡിക്ഷ്ണറിയുമായി എത്തണമെന്ന് പറയുന്നത് ഇതു കാണുംവരെ തനിക്ക് തമാശയായിരുന്നു. ഇപ്പോ അക്ഷാര്‍ത്ഥത്തില്‍ ബോധ്യമായെന്നും ലുങ്‌ലെങ് കുറിച്ചു.

 

Latest News