പ്രവാസി വെൽഫെയർ നേതാക്കൾ പി.എം.എ. സലാമുമായി കൂടിക്കാഴ്ച നടത്തി

ദമാം പ്രവാസി വെൽഫെയർ നേതാക്കൾ പി.എം.എ. സലാമുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ.

ദമാം- ദമാമിലെത്തിയ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമുമായി പ്രവാസി വെൽഫെയർ ദമാം റീജണൽ കമ്മിറ്റി അംഗങ്ങൾ കൂടിക്കാഴ്ച നടത്തി. പ്രവാസി വെൽഫെയറിന്റെ പ്രവർത്തനങ്ങളെ കുറിച്ചും സാമൂഹ്യ സാംസ്‌കാരിക ജനസേവന മേഖലയിലെ ഇടപെടലുകളെ കുറിച്ചും  നേതാക്കൾ പരിചയപ്പെടുത്തി. ജാതിമത രാഷ്ട്രീയ ചിന്തകൾക്കപ്പുറം ഇത്തരം സൗഹൃദ കൂടിച്ചേരൽ പ്രവാസ ലോകത്തിന്റെ പ്രത്യേകതയാണന്ന്  പി.എം.എ. സലാം പറഞ്ഞു. 
റീജണൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുറഹീം തിരൂർക്കാട്, ഈസ്‌റ്റേൺ പ്രോവിൻസ് പ്രസിഡന്റ് മുഹ്‌സിൻ ആറ്റശ്ശേരി, സെക്രട്ടറി റഊഫ്, പി.ആർ കൺവീനർ ഫൈസൽ കുറ്റിയാടി, ജംഷാദ് കണ്ണൂർ, ഷബീർ ചാത്തമംഗലം എന്നിവർക്ക് പുറമെ കെ.എം.സി.സി നേതാക്കളായ മുഹമ്മദ് കുട്ടി കോഡൂർ, റഹ്മാൻ കാര്യാട്, സി.എച്ച്.ഇബ്രാഹീം, മഹ് മൂദ് പൂക്കാട്, മാലിക് മഖ്ബൂൽ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Latest News