Sorry, you need to enable JavaScript to visit this website.

ഖുശ്ബുവിന് ഇനി പുതിയ റോള്‍, ദേശീയ വനിതാ കമ്മീഷന്‍ അംഗം

ചെന്നൈ- നടിയും ബി.ജെ.പി ദേശിയ നിര്‍വാഹക സമിതി അംഗവുമായ ഖുശ്ബുവിനെ ദേശീയ വനിതാ കമ്മീഷന്‍ അംഗമായി നിയമിച്ചു. ഖുശ്ബുവിന്റെ നിയമനം സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നിരന്തരം നടത്തിയ പോരാട്ടങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണെന്നന് ബി.ജെ.പി തമിഴ്‌നാട് ഘടകം അധ്യക്ഷന്‍ കെ. അണ്ണാമലൈ പറഞ്ഞു.
'ഇത്രയും വലിയ ഉത്തരവാദിത്വം തന്നെ ഏല്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിജിക്കും സര്‍ക്കാരിനും ഞാന്‍ നന്ദി പറയുന്നു. നിങ്ങളുടെ നേതൃത്വത്തില്‍ രാജ്യം വളര്‍ച്ചയുടെ പുരോഗതിയിലാണ്. സ്ത്രീകളുടെ ശാക്തീകണത്തിനും സംരക്ഷണത്തിനമായും താന്‍ ആത്മാര്‍ത്ഥമായ പോരാട്ടം തുടരും' -ഖുശ്ബു ട്വീറ്റ് ചെയ്തു.
ഡി.എം.കെയിലൂടെയാണ് ഖുശ്ബുവിന്റെ രാഷ്ട്രീയ പ്രവേശം. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ വക്താവായി തുടരവെയാണ് ബി.ജെ.പിയിലേക്ക് ചേക്കേറുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

 

Latest News