ത്രിപുരയും നാഗാലാന്റും ബി.ജെ.പിക്ക് തന്നെ, മേഘാലയം നഷ്ടമാകും

ന്യൂദല്‍ഹി- ത്രിപുരയില്‍ ബി.ജെ.പി അനായാസം അധികാരത്തുടര്‍ച്ച നേടുമെന്ന് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍. നാഗാലാന്‍ഡിലും ബി.ജെ.പി സഖ്യം അധികാരത്തില്‍ തുടരും. മേഘാലായയില്‍ എന്‍.പി.പിക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിലും നിലവിലെ സര്‍ക്കാരുകള്‍ തന്നെ അധികാരത്തില്‍ തുടരുമെന്നാണ് വിവിധ ഏജന്‍സികള്‍ പ്രവചിക്കുന്നത്.

ഇന്ത്യടുഡേ ആക്‌സിസ് മൈ ഇന്ത്യ സര്‍വേ പ്രകാരം ബി.ജെ.പിക്ക് 36-45 സീറ്റുകളാണ് ത്രിപുരയില്‍ പ്രവചിച്ചിരിക്കുന്നത്. 60 അംഗ ത്രിപുര നിയമസഭയിലേക്ക് ഭൂരിപക്ഷത്തിന് വേണ്ടത് 31 സീറ്റുകളാണ്. ആറ് മുതല്‍ 11 സീറ്റുകളാണ് ഇന്ത്യ ടുഡേ ഇടതുപക്ഷത്തിന് പ്രവചിച്ചിട്ടുള്ളത്. ഒമ്പത് മുതല്‍ 16 സീറ്റുകള്‍ വരെ തിപ്ര മോതക്ക് ലഭിക്കുമെന്നും പ്രവചിക്കുന്നു.

സീ ന്യൂസ് എക്‌സിറ്റ്‌പോള്‍ പ്രവചനത്തില്‍ 29-36 സീറ്റുകളാണ് ത്രിപുരയില്‍ ബി.ജെ.പിക്ക് പ്രവചിച്ചിട്ടുള്ളത്. ഇടതുപക്ഷത്തിന് 13-21 സീറ്റുകളും ഈ സര്‍വേ പ്രതീക്ഷിക്കുന്നു. ടൈംസ് നൗ സര്‍വേയിലും ബിജെപി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തുടര്‍ച്ച പ്രവചിച്ചിട്ടുണ്ട്.

 

Latest News