Sorry, you need to enable JavaScript to visit this website.

ലിനി പുതുശ്ശേരിക്ക് ഇക്കണൊമിസ്റ്റ് വാരികയുടെ അജ്ഞലി

കോഴിക്കോട്- നിപ്പാ വൈറസ് ബാധിതരെ ശുശ്രൂഷിച്ച് രോഗം ബാധിച്ച് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനി പുതുശ്ശേരിക്ക് ലോകപ്രശസ്ത വാര്‍ത്താ വാരികയായ ദി ഇക്കണൊമിസ്റ്റിന്റെ അജ്ഞലി. ജൂണ്‍ രണ്ട് ലക്കത്തിലാണ് കുറിപ്പ് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ ദിവസം വാരികയുടെ വെബ്‌സൈറ്റിലും ലിനി സിസ്റ്റര്‍ക്ക് അന്ത്യാജ്ഞലി അര്‍പ്പിച്ചു കൊണ്ടും അവരുടെ ധീര സേവനത്തെ പ്രകീര്‍ത്തിച്ചുമുള്ള കുറിപ്പ് പ്രസിദ്ധീകരിച്ചു.

പേരാമ്പ്ര ആസുപത്രിയിലെ നിപ്പാ രോഗികളെ ലിനി ശുശ്രൂഷിച്ചതും ഒരു സര്‍ക്കാര്‍ ജോലിക്കു വേണ്ടിയുള്ള അവരുടെ ശ്രമങ്ങളും കുട്ടികളെ വളര്‍ത്തുന്നതിലുളള ലിനിയുടെ പ്രതീക്ഷകളുമെല്ലാം വിവരിക്കുന്നതാണ് ഈ അജ്ഞലിക്കുറിപ്പ്. 

കോഴിക്കോട് മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ മേയ് 21-നാണ് ലിനി മരിച്ചത്. ഇനിയൊരിക്കലും കാണാനാകില്ലെന്നറിയിച്ച് ബഹ്‌റൈനിലുള്ള ഭര്‍ത്താവ് സജീഷിന് എഴുതിയ ലിനിയുടെ കുറിപ്പ് ഏവരുടേയും കണ്ണുനനയിച്ചിരുന്നു. ഈ കത്തും ഇക്കണൊമിസ്റ്റ് കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. അഞ്ചും രണ്ടും വയസ്സുള്ള രണ്ടു കുട്ടികളേയും ഭര്‍ത്താവിനേയും തനിച്ചാക്കിയാണ് ലിനി വിടവാങ്ങിയത്.


 

Latest News