റിയാദ്- പോലീസ് ചമഞ്ഞ് സൗദി പൗരനില്‍നിന്ന് മൂന്നു ലക്ഷം റിയാല്‍ തട്ടിയെടുത്ത് രക്ഷപ്പെട്ട എട്ടംഗ സംഘത്തെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് അറിയിച്ചു. ഔദ്യോഗിക വിനിമയ നിരക്കിലും കുറഞ്ഞ നിരക്കില്‍ വിദേശ കറന്‍സികള്‍ വില്‍പനക്കുള്ളതായി പ്രലോഭിപ്പിച്ചാണ് സംഘം സൗദി പൗരനെ കബളിപ്പിച്ചത്. ഇതു പ്രകാരം വിദേശ കറന്‍സി വാങ്ങുന്നതിന് എത്തിയ സൗദി പൗരനെ സുരക്ഷാ ഭടന്മാര്‍ ചമഞ്ഞ് സമീപിച്ച സംഘം പണം തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു. ഇതേക്കുറിച്ച് സൗദി പൗരന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.
സംഘത്തില്‍ നാലു പേര്‍ സൗദി പൗരന്മാരും മൂന്നു പേര്‍ സുഡാനികളും ഒരാള്‍ നൈജീരിയക്കാരനുമാണ്. സംഘത്തില്‍ ഒരാളുടെ പക്കല്‍ ഏഴു ലക്ഷം റിയാലും വ്യാജ വിദേശ കറന്‍സി ശേഖരവും വ്യാജ നോട്ടുകള്‍ നിര്‍മിക്കുന്നതിനുള്ള ഉപകരണങ്ങളും കണ്ടെത്തി. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന്, പ്രതികളെ അറസ്റ്റ് ചെയ്ത വിവരം പബ്ലിക് പ്രോസിക്യൂഷനെ അറിയിച്ചിട്ടുണ്ടെന്ന് റിയാദ് പോലീസ് പറഞ്ഞു.