Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മഅ്ദനിയുടെ ജീവൻ രക്ഷിക്കാൻ കേരള സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സംയുക്ത പ്രസ്താവന

രണ്ട് പതിറ്റാണ്ടിലധികമായി സംഘ് പരിവാർ ഫാസിസ്റ്റ് ഭരണകൂടം കള്ളക്കേസിൽ കുരുക്കി വേട്ടയാടപ്പെടുന്ന ഇസ്ലാമിക പണ്ഡിതനും രാഷ്ട്രീയ സാമൂഹിക നേതാവുമായ അബ്ദുൽ നാസർ മഅദനിയുടെ ആരോഗ്യ സ്ഥിതി നിലവിൽ ആശങ്കാജനകം ആണെന്നാണ് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടർമാർ പറയുന്നത് . നീണ്ട ജയിൽ വാസത്തിന്റെ ഭാഗമായി കൃത്യമായ ചികിത്സ കിട്ടാത്തത് കൊണ്ട് നിരവധി രോഗങ്ങൾ ആദ്യമേ അലട്ടുന്ന മഅദനിക്ക് നിലവിൽ സ്ട്രോക്കിന്റെ ലക്ഷണങ്ങൾ കൂടി കാണിക്കുന്നു എന്നാണ് ഡോക്ടർമാർ വിശദ പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്. ഒരു അടിയന്തിര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം, അല്ലാത്ത പക്ഷം ശരീരം തീർത്തും നിശ്ചലമായി പോവുമെന്ന മുന്നറിയിപ്പ് കൂടി അദ്ദേഹത്തെ പരിശോധിച്ച ഒന്നിലധികം ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു . കടുത്ത പ്രമേഹവും വൃക്ക സംബന്ധമായ ബുദ്ധിമുട്ടുകൾ ഉള്ളത് കൊണ്ടും സർജറിക്ക് വിധേയമാകണമെങ്കിൽ വിവിധ മേഖലകളിലുള്ള ഉന്നത മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണം അനിവാര്യമാണ് . നിലവിൽ ബാംഗ്ലൂരിൽ അനുകൂല സാഹചര്യങ്ങളല്ല നിലവിലുള്ളത് . സുരക്ഷാ വിഷയങ്ങൾ ഉയർത്തി പലപ്പോഴും മഅദനിക്ക് ലഭിക്കേണ്ട ചികിത്സ പോലും നിഷേധിക്കുന്ന സാഹചര്യങ്ങൾ ഉണ്ട് . പക്ഷാഘാതത്തിന്റെ ആദ്യ ലക്ഷണങ്ങൾ ഒരു വർഷം മുൻപ് പ്രകടമായപ്പോൾ കൃത്യ സമയത്ത് വേണ്ട ചികിത്സ തുടർച്ചയായി ലഭിക്കാത്തത് കൊണ്ടാണ് ഇപ്പോൾ അസുഖം ഗുരുതരാവസ്ഥയിലെത്തിയത് .ഈ അവസ്ഥയിൽ മാനുഷിക പരിഗണനകൾ അടിസ്ഥാനമാക്കി ബംഗ്ലൂർ നഗരപരിധിയിൽ നിന്ന് പുറത്ത് വരാനുള്ള ജാമ്യം അനുവദിക്കേണ്ടതാണ്. മഅദനിയുടെ ആരോഗ്യ സ്ഥിതി ആശങ്കാപരമായി തുടരുന്നത് കൊണ്ട്, ജീവൻ രക്ഷിക്കാൻ കേരള സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു .
ബി ആർ പി ഭാസ്കർ
കെ സച്ചിദാനന്ദൻ
ഡോ സെബാസ്റ്റ്യൻ പോൾ
കെ ഇ എൻ
കെ അജിത
കെ കെ കൊച്ച്
കാസിം ഇരിക്കൂർ ( സംസ്ഥാന ജനറൽ സെക്രട്ടറി ഐ എൻ എൽ )
ഡോ എ പി അബ്ദുൾ ഹക്കിം അസ്ഹരി ( ജനറൽ സെക്രട്ടറി, സമസ്ത കേരള സുന്നി യുവജന സംഘം )
സണ്ണി എം കപിക്കാട്
കെ എസ് മാധവൻ
അശോകൻ ചരുവിൽ
ഒ അബ്ദുള്ള
കെ ജി ജഗദീശൻ
വിധു വിൻസെന്റ്
സി പി ഉമർ സുല്ലമി
( ജന: സെക്രട്ടറി
കെ എൻ എം മർകസുദ്ദഅവ )
കെ കെ ബാബുരാജ്
ആർ അജയൻ
ഭാസുരേന്ദ്ര ബാബു
പി ടി നാസർ
ഡോ രാജേഷ് കോമത്ത്
സി ആർ നീലകണ്ഠൻ
എൻ സുബ്രമഹ്ണ്യൻ
ഡോ അൻവർ സാദത്ത്
(ജന: സെക്രട്ടറി
ഐ എസ് എം )
വി കെ ജോസഫ്
സി എസ് രാജേഷ്
എം സുൽഫത്ത്
സാബു കൊട്ടാരക്കര
അംബിക
ജോളി ചിറയത്ത്
ശ്രീജ നെയ്യാറ്റിൻകര
ദിനു വെയിൽ
ഐ ഗോപിനാഥ്‌
അഡ്വ ഭദ്രകുമാരി
ഒ പി രവീന്ദ്രൻ
സമീർ ബിൻസി
ആബിദ് അടിവാരം
ഗോമതി ഇടുക്കി
അഡ്വ കുക്കു ദേവകി
സി എസ് മുരളി ശങ്കർ
വിനീത വിജയൻ
സുദേഷ് എം രഘു
ലാലി പി എം
കെ സുനിൽ കുമാർ
തുളസീധരൻ പള്ളിക്കൽ
അമ്പിളി ഓമനക്കുട്ടൻ
ഷഫീഖ് സുബൈദ ഹക്കിം
ജോൺ പെരുവന്താനം
അഡ്വ സജി ചേരമൻ
റൈഹാന സിദ്ദിഖ്‌
മുരളി തോന്നയ്ക്കൽ
റീന ഫിലിപ്പ്
അഡ്വ കെ നന്ദിനി
നാസർ മാലിക്
എം കെ ദാസൻ
ഷമീന ബീഗം
സി എ അജിതൻ
യു എം മുക്താർ
പ്രശാന്ത് സുബ്രഹ്മണ്യൻ
നിഖിൽ പ്രഭ
പുരുഷൻ ഏലൂർ
കെ കെ റൈഹാനത്ത്
വിപിൻ ദാസ്
ഇല്യാസ്
സ്വാലിഹ് അരീക്കുളം
സലാഹുദ്ധീൻ അയ്യൂബി

Latest News