VIDEO: ഒഴുകുന്ന നദിക്ക് കുറുകെ മരത്തടിയില്‍ യോഗ ചെയ്താല്‍ എന്താണ് സംഭവിക്കുക?

ഒഴുക്കുള്ള നദിക്ക് കുറുകെയിട്ട ചെറിയ മരക്കൊമ്പില്‍ ഒരു സ്ത്രീ യോഗ ചെയ്യാന്‍ ശ്രമിക്കുന്ന വീഡിയോ വൈറലാകുന്നു. യോഗ ചെയ്യാന്‍ ശ്രമിക്കുന്ന യുവതി വെള്ളത്തില്‍ വീഴുന്നത് വീഡിയോയില്‍ കാണാം. ഈ വീഡിയോ യഥാര്‍ഥത്തില്‍ 2017 ല്‍ പോസ്റ്റ് ചെയ്തതാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും വൈറലാണ്.
നദിക്ക് മുകളിലൂടെയുള്ള മരക്കൊമ്പില്‍ പോസ് ചെയ്യാന്‍ ശ്രമിക്കുന്ന സ്ത്രീയെ വീഡിയോയില്‍ കാണാം.
വീഴ്ചയ്ക്ക് ശേഷം സ്ത്രീ സുഖമായിരിക്കുന്നുവെന്ന് ഇത് പോസ്റ്റ് ചെയ്ത ടീന്‍വോഗ് പറയുന്നു.  അമേരിക്കയിലെ ഏറ്റവും രസകരമായ ഹോം വീഡിയോയായി ഇത് മാറിയത്രെ.
വീഴ്ച നാലോ അഞ്ചോ അടി താഴ്ചയിലായിരുന്നെന്നും എന്നാല്‍ 30 അടിയോളം താഴേക്ക് ഒഴുകിയെന്നും അവര്‍ ട്വീറ്റില്‍ വെളിപ്പെടുത്തി.

ഒടുവില്‍ രക്ഷപ്പെട്ടപ്പോള്‍, മുമ്പ് എന്റെ ജീവിതത്തില്‍ എന്നത്തേക്കാളും കഠിനമായി ഞാന്‍ ചിരിച്ചു, ഒരു പാറയില്‍ തട്ടി വീഴുമെന്ന് ഞാന്‍ ഭയപ്പെട്ടു- അവര്‍ പറഞ്ഞു. ട്വിറ്ററില്‍ വീഡിയോ ഒരു ദശലക്ഷത്തിലധികം വ്യൂസ് നേടി.

 

Latest News