Sorry, you need to enable JavaScript to visit this website.

കുതിക്കാനൊരുങ്ങി നോക്കിയ; അറുപത് വർഷത്തിനിടെ ഇതാദ്യമായി ലോഗോ മാറ്റുന്നു

ബാഴ്‌സലോണ-ടെലികോം ഉപകരണ നിർമാണത്തിലെ ആദ്യകാല ജേതാക്കളായ നോക്കിയ അറുപത് വർഷത്തിനിടെ ഇതാദമായി ലോഗോ മാറ്റുന്നു. ബ്രാൻഡ് ഡെവലപ്‌മെന്റിന്റെ ഭാഗമായാണ് തീരുമാനം. നോക്കിയ എന്ന വാക്ക് രൂപപ്പെടുത്തുന്ന അഞ്ച് വ്യത്യസ്ത രൂപങ്ങൾ ഉൾക്കൊള്ളുന്നതാണ് പുതിയ ലോഗോ. പഴയ ലോഗോയുടെ ഐക്കണിക് നീല നിറത്തിന് പകരം വ്യത്യസ്തമായ നിരവധി നിറങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. പുതിയ ബിസിനസ് ടെക്‌നോളജിയുടെ ഭാഗമായാണ് ലോഗോയിൽ അടക്കം മാറ്റം വരുത്തുന്നതെന്ന് നോക്കിയ ചീഫ് എക്‌സിക്യൂട്ടിവ് പെക്ക ലൻഡ്മാർക്ക് പറഞ്ഞു. നാളെ(തിങ്കളാഴ്ച) മാർച്ച് രണ്ടു വരെ  ബാഴ്‌സലോണയിൽ നടക്കുന്ന വാർഷിക മൊബൈൽ വേൾഡ് കോൺഗ്രസിന്റെ (എം.ഡബ്ല്യു.സി)ഭാഗമായാണ് ലോഗോ മാറ്റം. 

2020-ലാണ് പെക്ക ലൻഡ്മാർക്ക് ഫിന്നിഷ് കമ്പനിയിലെ ജോലി ഏറ്റെടുത്തത്. കമ്പനിയുടെ പുരോഗമനത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുകയാണെന്ന് ലൻഡ്മാർക്ക് പറഞ്ഞു. ടെലികോം കമ്പനികൾക്ക് ഉപകരണങ്ങൾ വിൽക്കുന്ന സേവന ദാതാക്കളുടെ ബിസിനസ് വളർത്താനാണ് നോക്കിയ ലക്ഷ്യമിടുന്നതെങ്കിലും മറ്റ് ബിസിനസ്സുകളിൽ കൂടി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി നീക്കം നടത്തുന്നത്. കഴിഞ്ഞ വർഷം എന്റർെ്രെപസസിൽ 21% വളർച്ചയുണ്ടായെന്നും ഇത് നിലവിൽ വിൽപ്പനയുടെ എട്ടുശതമാനമാണെന്നും ലൻഡ്മാർക്ക് പറഞ്ഞു.
 

Latest News