Sorry, you need to enable JavaScript to visit this website.

വഴി നടക്കാനുള്ള സ്വാതന്ത്ര്യമില്ലേ കേരളത്തിൽ

മ്മുടെ കേരളത്തിൽ ജനാധിപത്യ ഭരണമല്ലേ നടക്കുന്നത്, അതോ പൊങ്ങച്ചം കാണിക്കാൻ ജനങ്ങളുടെ മേലുള്ള കടന്നു കയറുന്ന ഭീരുത്വമോ നടക്കുന്നത്. ഒരു ജനാധിപത്യ വ്യവസ്ഥതിയിൽ ജനങ്ങളാണ് ഭരണാധികാരികൾ. ഏതെങ്കിലും പാർട്ടിയുടെ ഏതെങ്കിലും ആളിനെ ഇതാണ് ഭരണാധികാരി 
എന്നും പറഞ്ഞു വന്നാൽ ജനങ്ങൾ അംഗീകരിക്കില്ല.
മുഖ്യമന്ത്രി എന്ന് പറയുന്ന ആൾ നാടുകാണാൻ ഇറങ്ങുമ്പോൾ ആ പ്രദേശം മൊത്തം അവധി പ്രഖ്യാപിച്ച് ഇനി ആരും പുറത്ത് ഇറങ്ങരുത്, ആരും മിണ്ടരുത് എന്ന് ഒരു ഉത്തരവും കൊടുത്താൽ മതി. ജനങ്ങൾക്ക് വെയിലത്തു വലഞ്ഞു ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരില്ല. സംസ്ഥാനത്ത് ഒരു കൊടും കെടുതി ഉണ്ടായാൽ പുറത്തിറങ്ങാത്ത മുഖ്യമന്ത്രി ഏതെങ്കിലും ഉദ്ഘാടനം ചെയ്യാനുള്ള ആ വെപ്രാളം ജനങ്ങളെ തടഞ്ഞിട്ട് വേണ്ട. മുഖ്യമന്ത്രി എന്ന് പറയുന്ന ആളും ഒരു സാധാരണ പൗരനാണ്. ഒരു മല ഇടിഞ്ഞു വരുന്നതുപോലെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി യാത്ര പോകുന്ന മുഖ്യമന്ത്രിയെ  ഇന്നേവരെ കേരളം കണ്ടിട്ടില്ല. നമ്മുടെ വ്യവസ്ഥിതിയിൽ ഇന്ത്യൻ പ്രസിഡന്റ് വരുമ്പോൾ മാത്രമാണ് ജനങ്ങളെ തടഞ്ഞു നിർത്താൻ കഴിയുക. മുഖ്യമന്ത്രി ഒരു ലോകഭരണാധികാരി ആണോ.മൂന്നര കോടി ജനങ്ങളിൽ ഒരാൾ മാത്രമാണ് മുഖ്യമന്ത്രിയും. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം കെടുത്തരുത് പ്ലീസ്.

നൗഷാദ് കല്ലുകടവ്
മൈനാഗപ്പള്ളി, കൊല്ലം.
സാമൂഹ്യ പ്രവർത്തകൻ.

 

Latest News