Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

VIDEO വിവാഹപാര്‍ട്ടിയില്‍ ഡാന്‍സിനിടെ 19 കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

ഹൈദരാബാദ്- തെലങ്കാനയില്‍ വിവാഹ പാര്‍ട്ടിയില്‍ നൃത്തം ചെയ്യുന്നതിനിടെ 19 കാരന്‍ കുഴഞ്ഞുവീണു മരിച്ചു. ഹൈദരാബാദില്‍നിന്ന് 200 കി.മീ അകലെ നിര്‍മല്‍ ജില്ലയില്‍ പര്‍ഡി ഗ്രാമത്തിലാണ് സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദായഘാതത്തെ തുടര്‍ന്നായിരുന്നു മരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
മഹാരാഷ്ട്ര സ്വദേശിയായ മുത്യമാണ് മരിച്ചത്. വിവാഹ പാര്‍ട്ടിയില്‍ 19 കാരന്‍ നൃത്തം ചെയ്യുന്ന ദൃശ്യങ്ങളും ദാരുണാന്ത്യവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. അതിഥികള്‍ക്കുമുന്നില്‍ മനോഹരമായി നൃത്തം ചെയ്തു തുടങ്ങിയ മുത്യം ജനപ്രിയ ഗാനത്തോടൊപ്പം നൃത്തം ചെയ്ത് മുറുകിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഭായിന്‍സ ഏരിയയിലെ ആശുപത്രയിലെത്തിച്ചെങ്കിലും നേരത്തെ തന്നെ മരിച്ചിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.
ജോലിക്കിടെ, അല്ലെങ്കില്‍ ഇതുപോലുള്ള പാര്‍ട്ടികള്‍ക്കിടെ ആളുകള്‍ കുഴഞ്ഞുവീണ് മരിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചിരിക്കയാണ്. ഹൈദരാബാദില്‍തന്നെ 30 കാരനായ പോലീസ് കോണ്‍സ്റ്റബിള്‍ ജിമ്മില്‍ കുഴഞ്ഞുവീണ സംഭവം അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വിവാഹത്തോടനുബന്ധിച്ച് മൈലാഞ്ചി ഇടുന്നതിനിടെ വരന്റെ അമ്മാവന്‍ കുഴഞ്ഞുവീണ് മരിക്കുന്ന ദൃശ്യവും സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

 

Latest News