VIDEO - പ്രിയപ്പെട്ട കസേരകളെ... ഗോവിന്ദന്‍ മാസറ്ററുടെ പ്രസംഗം കേള്‍ക്കാന്‍ കോഴിക്കോട്ട് ശ്രോതാക്കളില്ല 

കോഴിക്കോട്-ഇടതു മുന്നണി സര്‍ക്കാരിനെ പ്രതിരോധിക്കാനുള്ള യാത്രയാണ് സി.പി.എം സംസ്ഥാന സെക്രട്ടരി നയിക്കുന്ന പ്രതിരോധ യാത്ര. കഴിഞ്ഞ ദിവസം ഇത് കോഴിക്കോട് ബീച്ചിലായിരുന്നു. ഒഴിഞ്ഞു കിടക്കുന്ന കസേരകളുടെ നീണ്ട നിരയുടെ ചിത്രങ്ങളും ദൃശ്യങ്ങളുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇത്രയേറെ വിപുലമായ സന്നാഹത്തോടെ സിപി.എം നടത്തിയ ജാഥ മലബാറിലെ പ്രധാന കേന്ദ്രത്തില്‍ ചീറ്റിപ്പോയത് രാഷ്ട്രീയ നിരീക്ഷകരില്‍ കൗതുകമുണര്‍ത്തി. കോഴിക്കോട് ജില്ല കൗണ്‍സിലും  നഗരവും കേരളവും ഭരിക്കുന്ന കക്ഷിയുടെ ജാഥയാണ് ചര്‍ച്ചയാവാതെ കടന്നു പോയത്. ഒരു കണക്കിന് ഇത് പ്രതീക്ഷിച്ചതുമാണ്.

ഭരണമില്ലാതെ പോയാല്‍ കോണ്‍ഗ്രസ് പരിപാടിയ്ക്ക് ആളുകള്‍ കുറയുന്നത് സ്വാഭാവികം. ഭരണമുണ്ടെങ്കിലും ഇല്ലെങ്കിലും മൈക്ക് അനൗണ്‍സ്‌മെന്റ് പോലുള്ള പരിപാടികള്‍ക്ക് വാടകയ്ക്ക് ആളെ എടുക്കേണ്ടി വരും. എന്നാല്‍ സി.പി.എം അങ്ങിനെയായിരുന്നില്ല. പാര്‍ട്ടിയുടെ ആശയത്തിലും നയപരിപാടികളിലും അകൃഷ്ടരായി യുവാക്കള്‍ അങ്ങ് ഇറങ്ങിക്കോളുമായിരുന്നു. അതൊക്കെ പണ്ട് എന്ന നിഗമനം ശരിവെക്കുന്നതായിരുന്നു ഇന്നലെ കോഴിക്കോട് നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ നടത്തിയ മൈക്ക് അനൗണ്‍സ്‌മെന്റ്. വലിയ ശബ്ദ കോലാഹലമൊക്കെ ഉണ്ടായിരുന്നു. അടുത്തെത്തുമ്പോള്‍ വാഹനത്തിലെ ഡ്രൈവര്‍ മാത്രം. റെക്കോര്‍ഡ് ചെയ്ത ശബ്ദമാണ് വിപ്ലവ പാര്‍ട്ടിയുടേതായി ആളുകള്‍ കേട്ടത്. അപൂര്‍വം ചില വാഹനങ്ങളില്‍ ഡ്രൈവര്ക്ക് പുറമേ അനൗണ്‍സറുമുണ്ടായിരുന്നു. 
 

 

Latest News