കേരളത്തില്‍ ജനശതാബ്ദി ഉള്‍പ്പെടെ  മൂന്ന് പ്രധാന ട്രെയിനുകള്‍ റദ്ദാക്കി 

കോഴിക്കോട്- കണ്ണൂര്‍ ജനശതാബ്ദി, എറണാകുളം  ഷൊര്‍ണൂര്‍ മെമു, എറണാകുളം- ഗുരുവായൂര്‍ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ ഇന്ന് സര്‍വീസ് നടത്തില്ലെന്ന് റെയില്‍വേ അറിയിച്ചു. ട്രെയിനുകള്‍ റദ്ദാക്കിയതോടെ കൂടുതല്‍ ബസ് സര്‍വീസ് ഒരുക്കിയിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.
ഇന്ന് ഉച്ചക്ക് 14.50 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ട 12082 തിരുവനന്തപുരം  കണ്ണൂര്‍ ജനശതാബ്ദി പൂര്‍ണമായും റദ്ദാക്കി. വൈകീട്ട് 5.35 നുള്ള എറണാകുളം- ഷൊര്‍ണൂര്‍ മെമു, രാത്രി 7.40നുള്ള എറണാകുളം-ഗുരുവായൂര്‍ എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയിട്ടുള്ളത്.
ഇന്ന് 2.50 നുള്ള കണ്ണൂര്‍ -എറണാകുളം എക്സ്പ്രസ് തൃശൂരില്‍ യാത്ര അവസാനിപ്പിക്കും. ഇന്ന് 3 മണിക്ക് തിരുവനന്തപുരത്തു നിന്ന് പുറപ്പെടേണ്ട ചെന്നൈ മെയില്‍ തൃശൂരില്‍ നിന്ന് രാത്രി 8.43നു പുറപ്പെടും. ഇന്ന് 10.10ന് കന്യാകുമാരിയില്‍ നിന്ന് പുറപ്പെടേണ്ട കന്യാകുമാരി-ബംഗളൂരു ട്രെയിന്‍ 2 മണിക്കൂര്‍ വൈകും. നാളത്തെ കണ്ണൂര്‍  തിരുവനന്തപുരം ജനശതാബ്ദി സര്‍വീസ് പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. 

Latest News