ശരീരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമം, ജിദ്ദയില്‍നിന്നെത്തിയ മലപ്പുറം സ്വദേശി പിടിയില്‍

മലപ്പുറം-: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 55 ലക്ഷം രൂപയുടെ സ്വര്‍ണ്ണക്കടത്ത് കസ്റ്റംസ് പിടികൂടി. മലപ്പുറം മോങ്ങം സ്വദേശി നവാഫാണ് (29) ശരീരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 999 ഗ്രാം സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ജിദ്ദയില്‍ നിന്നും എയര്‍ ഇന്ത്യ എക് സ്പ്രസ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ നവാഫ് തന്റെ ശരീരത്തിനുള്ളില്‍ നാലു ക്യാപ്‌സ്യൂളുകളാക്കി ഒളിപ്പിച്ചാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. കള്ളക്കടത്തുസംഘം തനിക്കു വാഗ്ദാനം ചെയ്ത 90000 രൂപയ്ക്കു വേണ്ടിയാണ് സ്വര്‍ണക്കടത്തിന് ശ്രമിച്ചതെന്ന് നവാഫ് കസ്റ്റംസ്  ഉദ്യോഗസ്ഥരോട് പറഞ്ഞു.

 

Latest News