ഏഴാം ക്ലാസുകാരിയുടെ ശരീരഭാഗങ്ങളില്‍ പല തവണ പിടിച്ചു, അധ്യാപകന് ജാമ്യമില്ല

തിരുവനന്തപുരം- അധ്യാപകന്റെ സ്പര്‍ശനം 'ബാഡ് ടച്ച്' ആണെന്ന് ഏഴാം ക്ലാസുകാരിയുടെ മൊഴിയെ തുടര്‍ന്ന് അധ്യാപകന്റെ ജാമ്യാപേക്ഷ കോടതി തള്ളി. മാതൃകയാകേണ്ട അധ്യാപകന്റെ പ്രവൃത്തി ന്യായീകരിക്കാനില്ല. സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുന്നതിനാല്‍ പ്രതി ജാമ്യത്തിന് അര്‍ഹനല്ലായെന്നും  കോടതി പറഞ്ഞു. തിരുവനന്തപുരം അതിവേഗ സ്‌പെഷല്‍ കോടതിയാണ് ഹരജി തള്ളിയത്.
സ്‌കൂളിലെ സംഗീത അധ്യാപകനായ ജോമോനാണ് കേസിലെ പ്രതി. ഇയാള്‍ പലതവണ തന്റെ ശരീരഭാഗങ്ങളില്‍ പിടിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കി. ഇത് 'ബാഡ് ടച്ച്' ആണെന്ന് തോന്നിയതിനാലാണ് പരാതിപ്പെട്ടതെന്ന് വിദ്യാര്‍ഥിനി പറഞ്ഞു. ക്ലാസ് മുറിയുടെ പുറത്തുവച്ച് കാണുമ്പോഴൊക്കെ തന്നെ ഇഷ്ടമാണെന്ന് തന്നോടും കൂട്ടുകാരിയോടും അധ്യാപകന്‍ പറഞ്ഞിട്ടുണ്ടെന്നും വിദ്യാര്‍ഥിനി പരാതിയില്‍ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ ഈ മാസം 10ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. അധ്യാപകനെതിരെ മറ്റൊരു വിദ്യാര്‍ഥിനിയും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ താന്‍ നിരപരാധിയാണെന്നും ഈ കേസുമായി ബന്ധവുമില്ലെന്നും ചൂണ്ടിക്കാട്ടി ഇയാള്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു.

 

Latest News