അംഗന്‍വാടിയില്‍ വെച്ച് തൊണ്ടയില്‍ ഭക്ഷണം കുടുങ്ങി മൂന്നരവയസ്സുകാരന്‍ മരിച്ചു

പാലക്കാട് : ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി മൂന്നരവയസ്സുകാരന്‍ മരിച്ചു. ചെര്‍പ്പുളശ്ശേരി നെല്ലായ സ്വദേശി അബ്ദുള്‍ സലാമിന്റെ മകന്‍ മുഹമ്മദ് ജലാല്‍ ആണ് മരിച്ചത്. അംഗന്‍വാടി വിദ്യാര്‍ത്ഥിയായ മുഹമ്മദ് ജലാല്‍ വീട്ടില്‍ നിന്നും കൊണ്ടുവന്ന ഭക്ഷണം അംഗന്‍വാടിയില്‍ വച്ച് കഴിക്കുന്നതിനിടെയാണ് തൊണ്ടയില്‍ കുടുങ്ങിയത്. കുട്ടിയെ ഉടന്‍ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Latest News