വാഷിംഗ്ടണ്‍- ഗൂഗ്ള്‍ ക്ലൗഡ് ജീവനക്കാര്‍ ഇനി തങ്ങളുടെ ഡെസ്‌ക് സ്‌പേസ് പങ്കുവെക്കണം. ഏതാനും നഗരങ്ങളിലെ ഗൂഗ്ള്‍ ക്ലൗഡ് ഓഫിസുകള്‍ അടച്ചുപൂട്ടാന്‍ കമ്പനി തീരുമാനിച്ചതോടെയാണ് അവിടങ്ങളിലെ ജീവനക്കാരെ കൂടി നിലവിലുള്ള ഓഫിസുകളിലെ ജീവനക്കാരന്‍ തങ്ങളുടെ ഡെസ്‌കില്‍ പങ്കാളിയാക്കേണ്ടത്.
സഹപ്രവര്‍ത്തകര്‍ക്കു വേണ്ടി തങ്ങളുടെ ഡെസ്‌ക് സ്പേസ് പങ്കുവെക്കണമെന്ന കാര്യം ഗൂഗ്ള്‍ ജീവനക്കാരെ അറിയിച്ചതായി സി. എന്‍. ബി. സി റിപ്പോര്‍ട്ട് ചെയ്തു. വാഷിങ്ടണ്‍, ന്യൂയോര്‍ക്ക്്, കാലിഫോര്‍ണിയ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരാണ് സ്ഥാപനത്തിന്റെ പുതിയ തീരുമാനം നടപ്പിലാക്കേണ്ടത്.
ഓഫീസില്‍ ഒരുമിച്ച് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത് പുതിയ ആശയങ്ങള്‍ക്കും തൊഴില്‍ ഉല്ലാസത്തിനും സഹായിക്കുമെന്നും സ്ഥിരമായി ഒരിടത്ത് ഇരുന്ന് ജോലി ചെയ്യുന്നത് പ്രത്യേകിച്ച് ഗുണങ്ങള്‍ നല്‍കില്ലെന്നും ഒരേ ഡെസ്‌ക് സ്‌പെയ്‌സ് തെരഞ്ഞെടുക്കാതെ ജീവനക്കാര്‍ മാറി ഇരിക്കണമെന്നും ഗൂഗ്ള്‍ ജീവനക്കാര്‍ക്ക് നല്‍കിയ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.






