വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കാമുകന്‍ എത്തിയില്ല, യുവതി ജീവനൊടുക്കി

കൊല്ലം: വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കാമുകന്‍ എത്താത്തതിന്റെ മനോവിഷമത്തില്‍ യുവതി ജീവനൊടുക്കി. മണ്ണൂര്‍ മധു ഭവനില്‍ ധന്യ(23) യെയാണ് വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.  മണ്ണൂര്‍ കാട്ടാമ്പള്ളി സ്വദേശിയായ യുവാവുമായി ഒരു വര്‍ഷത്തിലേറെയായി ധന്യ പ്രണയത്തിലായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ധന്യയെ വീട്ടില്‍ നിന്ന് കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയെ കാമുകനൊപ്പം  കണ്ടെത്തിയിരുന്നു. ധന്യയെ അടുത്ത ദിവസം വിവാഹം ചെയ്യാമെന്ന് പൊലീസിന്റെ സാന്നിധ്യത്തില്‍ ഇയാള്‍ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ധന്യയും വീട്ടുകാരും വിവാഹം റജിസ്റ്റര്‍ ചെയ്യുന്നതിനുവേണ്ടി എത്തിയെങ്കിലും യുവാവ് എത്തിയില്ല. ഫോണില്‍ വിളിച്ചിട്ടും ഇയാളെ കിട്ടിയില്ല. ഇതിന്റെ മനോവിഷമത്തില്‍ യുവതി ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം. അമ്മ വിദേശത്തായതിനാല്‍ ബന്ധുക്കളോടൊപ്പമായിരുന്നു ധന്യ താമസിച്ചിരുന്നത്.

 

 

Latest News