കുടുംബ വഴക്കില്‍ ഇടപെട്ട ഡി വൈ എഫ് ഐ പ്രാദേശിക നേതാവിനെ കുത്തിക്കൊലപ്പെടുത്തി

പാലക്കാട്: കുടുംബ വഴക്കില്‍ ഇടപെട്ട ഡി വൈ എഫ് ഐ പ്രാദേശിക നേതാവിനെ കുത്തിക്കൊലപ്പെടുത്തി.  പനയൂര്‍ സ്വദേശിയും ഡി വൈ എഫ് ഐ ഒറ്റപ്പാലം പനയൂര്‍ ഹെല്‍ത്ത് സെന്റര്‍ യൂണിറ്റ് പ്രസിഡന്റുമായ ശ്രീജിത്തിനെയാണ് (27) കുത്തിക്കൊലപ്പെടുത്തിയത്. ഇന്നലെ അര്‍ധ രാത്രിയാണ് സംഭവം.  ഇതുമായി ബന്ധപ്പെട്ട് ശ്രീജിത്തിന്റെ അയല്‍വാസി  ജയദേവനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശ്രീജിത്തിന് ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
സ്ഥിരം മദ്യപാനിയായ ജയദേവന്‍ ഇന്നലെ മദ്യപിച്ച് വീട്ടിലെത്തി വീട്ടുകാരുമായി തര്‍ക്കത്തിലായി. അമ്മയെ അടക്കം ജയദേവന്‍ മര്‍ദ്ദിച്ചു. ഇതോടെ ശ്രീജിത്ത് ഉള്‍പ്പെടെ മൂന്ന് പേര്‍ പ്രശ്‌നത്തിലിടപെടുകയും ജയദേവനെ തടയാന്‍ ശ്രമിക്കുകയും ചെയ്തു.  ഇതില്‍ പ്രകോപിതനായ ജയദേവന്‍ ശ്രീജിത്തിനെയും ഒപ്പമുണ്ടായിരുന്നവരെയും കത്തി കൊണ്ട് കുത്തുകയായിരുന്നു. നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ശ്രീജിത് മരണമടഞ്ഞു.

 

Latest News