ഉത്തര്‍പ്രദേശിലെ കയ്‌റാന ലോക്‌സഭാ മണ്ഡലത്തിലുണ്ടായത് അല്ലാഹുവിന്റെ വിജയവും
രാമന്റെ പരാജയവുമാണെന്ന് അവിടെ ഉജ്വലം നേടിയ ആര്‍.എല്‍.ഡി സ്ഥാനാര്‍ഥി ബീഗം തബസ്സും ഹസന്‍ പറഞ്ഞുവെന്ന് വ്യാജ പ്രചാരണം.
സംയുക്ത പ്രതിപക്ഷ മുന്നറ്റത്തിലൂടെ ബി.ജെ.പിയെ പരാജയപ്പെടുത്തിയ തബസ്സും ഇങ്ങനെ പറഞ്ഞുവെന്ന് സമൂഹ മാധ്യമങ്ങളിലും വാട്‌സാപ്പിലും കാട്ടുതീ പോലെയാണ് പരന്നത്.
ഫേസ്ബുക്കിലെ ബി.ജെ.പി അനുകൂല പേജുകളിലാണ് ഇത് വ്യാപാകമായി പോസ്റ്റ് ചെയ്യപ്പെട്ടത്. യോഗി ആദിത്യനാഥ്- ട്രു ഇന്ത്യന്‍ ജൂണ്‍ ഒന്നിന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പരാമര്‍ശം നാലായിരത്തോളം തവണയാണ് ഷെയര്‍ ചെയ്യപ്പെട്ടത്.
കമല്‍ ത്യാഗി ബി.ജെ.പി എന്ന പേജില്‍നിന്ന് ആയിരത്തിലേറ തവണ ഷെയര്‍ ചെയ്തു.
ഇത് ഇസ്‌ലാമിന്റെ വിജയം , ഹിന്ദുക്കളുടെ പരാജയം എന്ന നിലയില്‍ വേറൊരു പോസ്റ്റും വ്യപകമായി പ്രചരിപ്പിക്കപ്പെട്ടു. വി സപ്പോര്‍ട്ട് യോഗി ആദിത്യനാഥ് എന്ന പേജില്‍ വ്യാഴാഴ്ച രാവിലെ പ്രത്യക്ഷപ്പെട്ട ഈ പോസ്റ്റ് 24,000 തവണ ഷെയര്‍ ചെയ്തു.

ഇതേ വ്യാജ സന്ദേശം വാട്‌സാപ്പിലും ആയിരക്കണക്കിനു ഗ്രൂപ്പുകളിലുടെ ഷെയര്‍ ചെയ്യപ്പെട്ടു. ട്വിറ്ററിലും വന്‍ പ്രചാരമാണ് ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫോളോ ചെയ്യുന്ന മൂന്ന് പേരെങ്കിലും ഇത് റിട്വീറ്റ് ചെയ്തിട്ടുണ്ട്.
ഇത്തരമൊരു പരാമാര്‍ശം താന്‍ ഒരിക്കലും നടത്തിയിട്ടില്ലെന്ന് തബസ്സും ഹസന്‍ ആള്‍ട് ന്യൂസിനോട് പറഞ്ഞു.
ഞങ്ങള്‍ എല്ലാ മതങ്ങളേയും ആദരിക്കുന്നു. എല്ലാവരും പരസ്പര സ്‌നേഹത്തോടെ കഴിയേണ്ടവരാണ്. മറ്റൊന്നും കിട്ടാത്തതിനാലാണ് ഇക്കൂട്ടര്‍ 2019 ലക്ഷ്യമിട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത്. ആരാണ് ഇതു ചെയ്തതെന്ന് കണ്ടെത്തിയാല്‍ ദയവായി എന്നെ അറിയിക്കണം. ഞാനങ്ങനെ ഒരാളല്ല, ഒരിക്കലും ഇങ്ങനെ പറഞ്ഞിട്ടുമില്ല. അല്ലാഹുവും രാമനും തമ്മില്‍ എന്താണ് വ്യത്യാസം. എല്ലാം വ്യക്തിപരമായ വിശ്വാസമല്ലേ- അവര്‍ പറഞ്ഞു.






