കോഴിക്കോട് നഗരമധ്യത്തിലുണ്ടായ അപകടത്തില്‍ ദമ്പതികള്‍ മരിച്ചു

കോഴിക്കോട് : നഗരമധ്യത്തില്‍  നിയന്ത്രണം വിട്ട ബൈക്ക് കെ എസ് ആര്‍ ടി സി ബസിനടിയില്‍പ്പെട്ട് ബൈക്ക് യാത്രക്കാരായ ദമ്പതികള്‍ മരിച്ചു. കുറ്റിച്ചിറ മുതിര പറമ്പത്ത് മുഹമ്മദ് കോയ (72), ഭാര്യ സുഹറാബി (62) എന്നിവരാണ് മരിച്ചത്. ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്കില്‍ നിന്ന് റോഡിലേക്ക്  വീണ ദമ്പതികളുടെ ശരീരത്തിലൂടെ പിന്നാലെ വന്ന കെ എസ് ആര്‍ ടി സി ബസ് കയറിയിറങ്ങുകയായിരുന്നു. കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറിന് മുന്നില്‍ ഇന്ന്  രാത്രിയോടെയാണ് അപകടം.ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Latest News