Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റിയാദ് ഇന്ത്യൻ സ്‌കൂളിൽ ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് ക്യാമ്പ് സംഘടിപ്പിച്ചു

റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ സംഘടിപ്പിച്ച ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് ക്യാമ്പിൽനിന്ന്.

റിയാദ്- ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ റിയാദിൽ ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് ക്യാമ്പ് സംഘടിപ്പിച്ചു. ഫെബ്രുവരി 16, 17, 18 തിയ്യതികളിൽ നടന്ന ക്യാമ്പിൽ ജിദ്ദ, ദമാം, റിയാദ് എന്നീ നഗരങ്ങളിൽ നിന്നുള്ള ഏഴോളം സ്‌കൂളുകൾ പങ്കെടുത്തു.
ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ റിയാദ് പ്രിൻസിപ്പലും കമ്മീഷണർ ഗൈഡ്‌സുമായ മീര റഹ്മാൻ വിദ്യാർഥികളെ സ്വാഗതം ചെയ്തു. 
ചീഫ് കമ്മീഷണർ ഭാരത് ആർട്‌സ് ആൻഡ് ഗൈഡ്‌സും ക്യാമ്പ് ചീഫുമായ ഷമീർ ബാബു ഉദഘാടനം ചെയ്ത് സംസാരിച്ചു. ബി.എസ്.ജി സെക്രട്ടറിയും ക്യാമ്പ് കൺവീനറുമായ ബിനോ മാത്യു ക്യാമ്പിന്റെ സന്ദേശം പങ്കുവെച്ചു. 
സൗദി അറേബ്യയിലുള്ള സ്‌കൂളുകളുടെയും ഗൈഡുകളുടെയും ക്രിയാത്മകമായ ഒരു ഒത്തുകൂടലായി ക്യാമ്പ്. 96 ഗൈഡ്‌സുകളും 12 ലീഡേഴ്‌സും ഈ ഒത്തു ചേരലിനെ അർഥവത്താക്കി. പല തരം വ്യായാമ മുറകൾ, മാനസിക ഉല്ലാസത്തിന് ഉതകുന്ന കളി രീതികൾ, പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവ അരങ്ങേറി. 
ശബാന പർവീൺ, റീജിയണൽ കമ്മീഷണർ ബി.എസ്.ജി (പ്രിൻസിപ്പൽ മോഡേൺ മിഡ്ഡിൽ ഈസ്റ്റ്) പതിമിനി യു.നായർ ട്രെയിനിംഗ് കമ്മീഷണർ ഗൈഡ്‌സ് എന്നിവർ സംസാരിച്ചു. ഓർഗനൈസിംഗ് കമ്മീഷണറും ലീഡർ ഓഫ് ദി ക്യാമ്പുമായ സരിത ഉണ്ണി നന്ദി പറഞ്ഞു.
ഒന്നാം ദിവസം ബേഡെൽ പാവേൽ എക്‌സസ്സൈസുകളും ഗൈഡ്‌സിന്റെ ഒത്തുചേരലും നടന്നു. ആദ്യ ദിവസം ക്യാമ്പ് ഫെയറിനു തിരി കൊളുത്തിയത് മീര റഹ്മാൻ ആയിരുന്നു. വിവിധ യിനം ഗെയിമുകൾ, പ്രൊജക്ടുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾക്ക് ക്യാമ്പ് വേദിയായി. രണ്ടാം ദിവസം റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അമാനുല്ല അർഷദ് ക്യാമ്പ് ഫെയറിനു തിരിതെളിയിച്ചു.
ഫഌഗ് സെറിമണി, ചെടികൾ വെച്ചു പിടിപ്പിക്കൽ, ഫോട്ടോ സെഷനുകൾ, സർട്ടിഫിക്കറ്റ് വിതരണം എന്നിവയായിരുന്നു മൂന്നാം ദിവസത്തെ പ്രോഗ്രാമുകൾ. ഫഌഗ് ലോവറിംഗ് സെറിമണിയോട് കൂടി 2023 ഗൈഡ്‌സ് ക്യാബിന് വിരാമമായി. മൂന്നു ദിവസത്തെ ക്യാമ്പിൽ കുട്ടികൾക്ക് പുത്തനുണർവും ഊർജവും സമ്മാനിച്ചു. സവാദ് ന്യൂമിഡിൽ ഈസ്റ്റ് (ഗൈഡ്‌സ് ക്യാമ്പ് കോഡിനേറ്റർ), സംഗീത അനൂപ്, അഷ്ഫാഖ് ഐ.ഐ.എസ്.ആർ എന്നിവർ നേതൃത്വം നൽകി.

Latest News