ബി.ജെ.പി നേതാവ് യെദ്ദിയൂരപ്പ സജീവ രാഷ്ട്രീയം വിട്ടു, പ്രഖ്യാപനം നിയമസഭയില്‍

ബെംഗളൂരു- കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ്. യെദ്ദിയൂരപ്പ സജീവ രാഷ്ട്രീയം വിട്ടു. സംസ്ഥാന നിയമസഭയില്‍ നടത്തിയ അവസാനത്തെ പ്രസംഗത്തിലാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
സജീവ രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ബി.ജെ.പിയെ വിജയിപ്പിക്കാന്‍ അവസാനശ്വാസം വരെ പ്രവര്‍ത്തിക്കും. ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിക്കുക മാത്രമാണ് ലക്ഷ്യം. അതു സംഭവിക്കുമെന്ന കാര്യം എനിക്കുറപ്പാണ്- അദ്ദേഹം പറഞ്ഞു.
ഇതൊരു അപൂര്‍വ വിരമിക്കലാണെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. ഇനിയും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ഇതെന്റെ വിടവാങ്ങല്‍ പ്രസംഗമാണ്. സംസാരിക്കാന്‍ അനുവദിച്ചതിന് എല്ലാവര്‍ക്കും നന്ദി- യെദ്ദിയൂരപ്പ പറഞ്ഞു.
കര്‍ണാടക മുഖ്യമന്ത്രി എസ്.ആര്‍. ബൊമ്മെയുടെ മുന്‍ഗാമിയായി 2019 ജൂലൈ മുതല്‍ 2021 ജൂലൈ വരെ യെദ്ദിയൂരപ്പയായിരുന്നു മുഖ്യമന്ത്രി. നാല് തവണ മുഖ്യമന്ത്രിയും മൂന്ന് തവണ പ്രതിപക്ഷ നേതാവുമായിരുന്ന അദ്ദേഹം നിലവില്‍ കര്‍ണാടക നിയസഭാംഗമാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News