Sorry, you need to enable JavaScript to visit this website.

300ലേറെ ആഭ്യന്തര യാത്രക്കാരെ ഏഴ് മണിക്കൂര്‍  വട്ടം കറക്കി വിമാനം പുറപ്പെട്ടിടത്ത് ഇറക്കി 

ടോക്കിയോ- വെറും രണ്ട് മണിക്കൂര്‍ വിമാനത്തിലിരിക്കേണ്ട യാത്രക്കാരെ ഏഴ് മണിക്കൂര്‍ വട്ടംകറക്കി ജാപ്പനീസ് ആഭ്യന്തര വിമാനം. ടോക്കിയോയിലെ ഫനേഡ എയര്‍പോര്‍ട്ടില്‍ നിന്ന് ഫുകുവോക്കയിലേയ്ക്ക് പുറപ്പെട്ട ജപ്പാന്‍ എയര്‍ലൈന്‍സ് കമ്പനി ഫ്‌ലൈറ്റ് ജെഎല്‍ 331ലാണ് ഈ സംഭവം. 300ലധികം യാത്രക്കാരുണ്ടായിരുന്ന വിമാനം 90 മിനിട്ടോളം വൈകിയാണ് പുറപ്പെട്ടത്. പ്രദേശത്ത് രാവിലെ ഉണ്ടായിരുന്ന ശക്തമായ കാറ്റ് നഗരത്തിലേയ്ക്കുള്ള മറ്റ് വിമാന സര്‍വീസുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി. ഇതോടെ വിമാനത്തിന് ലാന്‍ഡ് ചെയ്യാനുള്ള അനുമതി നിഷേധിക്കപ്പെട്ടു. തുടര്‍ന്ന് അടുത്തുള്ള നഗരമായ കിറ്റാക്യുഷുവില്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ യാത്രക്കാര്‍ക്ക് അവിടെ നിന്ന് ഫുകുവോക്കയിലേയ്‌ക്കെത്താന്‍ ബസ് സൗകര്യമില്ലാത്തതിനാല്‍ ആ പദ്ധതിയും ഉപേക്ഷിക്കേണ്ടി വന്നു. ശേഷം 450 കിലോമീറ്റര്‍ അകലെ ഒസാക്കയ്ക്ക് സമീപമുള്ള കന്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്ക് വിമാനം തിരിച്ചുവിടുകയും രാത്രി 11 മണിയോടെ ലാന്‍ഡ് ചെയ്യുകയുമായിരുന്നു.
എന്നാല്‍ ഇത്രയും യാത്രക്കാര്‍ക്ക് വേണ്ട ബസുകളോ താമസസൗകര്യമോ അവിടെ ലഭ്യമായിരുന്നില്ല. ഇതോടെ അടുത്ത ദിവസം പുലര്‍ച്ചെ വിമാനം ടോക്കിയോയിലേയ്ക്ക് തിരിച്ച് പറക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പ്രശ്‌നങ്ങള്‍ക്കൊടുവില്‍ വിമാനം പുറപ്പെട്ട സ്ഥലത്ത് തന്നെ തിരിച്ചിറക്കി.


 

Latest News