ഹക്കീം ഫൈസിയുടെ രാജി വിഷയത്തില്‍ സാദിഖലി തങ്ങളുമായി സമസ്ത നേതാക്കള്‍ കൂടിക്കാഴ്ച നടത്തി

മലപ്പുറം : കോ -ഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക്  കോളേജസിന്റെ (സി ഐ സി ) ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നുള്ള ഹക്കീം ഫൈസി ആദൃശ്ശേരിയുടെ രാജിയെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി  സമസ്ത നേതാക്കള്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തി.  ഹക്കീം ഫൈസിയുടെ രാജിക്കായി ആരും സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നും,സി ഐ സിയിലെ പ്രശ്ന പരിഹാരത്തിനായി സാദിഖലി തങ്ങളെ ചുമതലപ്പെടുത്തിയതായും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. അതേസമയം സി ഐ സിയില്‍ നിന്ന് കൂട്ടരാജി തുടരുകയാണ. 130 ഓളം പേര്‍ ഇതിനകം രാജിവെച്ചു. പ്രശ്‌നങ്ങള്‍ രൂക്ഷമായി തുടരുന്നതിനിടയിലാണ് സമസ്ത നേതാവ് ജിഫ്രിമുത്തുക്കോയ തങ്ങളും ആലിക്കുട്ടി മുസ്ലിയാരും പാണക്കാട്ട്  എത്തി സാദിഖലി തങ്ങളെ നേരിട്ട് കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചത്.  വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട സൗകര്യം ഒരുക്കുമെന്നും വിവാദങ്ങള്‍ കുട്ടികളുടെ പഠനത്തെ ബാധിക്കില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

 

 

Latest News