കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പില്ല, നാമനിര്‍ദ്ദേശം മാത്രം

റായ്പൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്നും പകരം നാമനിര്‍ദ്ദേശ രീതി തുടര്‍ന്നാല്‍ മതിയെന്നും തീരുമാനിച്ചു. റായ്പൂരില്‍ നടക്കുന്ന പ്ലീനറി സമ്മേളനത്തിന്റെ  സ്റ്റിയറിംഗ് കമ്മറ്റിയാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. യോഗം തുടങ്ങിയപ്പോള്‍ തന്നെ പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എല്ലാ അംഗങ്ങളോടും നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടിരുന്നു.  ഭൂരിപക്ഷം അംഗങ്ങളും തെരഞ്ഞെടുപ്പ് വേണ്ടെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു
ലോകസഭ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ പ്രവര്‍ത്തക സമിതിയില്‍ തെരഞ്ഞെടുപ്പുണ്ടാക്കി പാര്‍ട്ടിയില്‍ ഭിന്നിപ്പ് സൃഷ്ടിക്കാന്‍ നേതൃത്വം തയ്യാറല്ല. എന്നാല്‍ പി ചിദംബരം, അജയ് മാക്കന്‍ തുടങ്ങിയ നേതാക്കള്‍ തെരഞ്ഞടുപ്പ് വേണമെന്ന നിലപാട് സ്വീകരിച്ചു. ഇതേ തുടര്‍ന്ന് ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് വേണ്ടെന്ന തീരുമാനം പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രഖ്യാപിക്കുകയായിരുന്നു

 

Latest News