കൊച്ചി: സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ ആരോഗ്യ കാരണങ്ങള്‍ പറഞ്ഞ് വിട്ട് നില്‍ക്കുന്ന ഇ പി ജയരാജന്‍ കൊച്ചിയില്‍ ദല്ലാള്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. കെ വി തോമസിനേയും ദൃശ്യങ്ങളില്‍ കാണാം. ജനകീയ പ്രതിരോധ ജാഥ ആരംഭിക്കുന്നതിന്റെ തൊട്ടു തലേ ദിവസമാണ് ഈ ചടങ്ങ് നടന്നത്. ആരോഗ്യ കാരണങ്ങളാലല്ല ജയരാജന്‍ ജാഥയില്‍ നിന്ന് വിട്ടു നിന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമായി. സംഭവം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്‍ ഡി എഫ് കണ്‍വീനര്‍ക്ക് ജാഥയില്‍ ഏത് സമയത്തും പങ്കെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.






