ഇല്ലാത്ത വ്യക്തികളേയും സ്ഥാപനങ്ങളേയും ഉദ്ധരിക്കുന്നു; ഇന്ത്യന്‍ ഏജന്‍സി പ്രതിക്കൂട്ടില്‍

ന്യൂദല്‍ഹി- വാര്‍ത്തകള്‍ക്ക് ആധികാരികത വരുത്താനും വിശ്വസിപ്പിക്കാനും ഇന്ത്യയിലെ വാര്‍ത്താ ഏജന്‍സി ഇല്ലാത്ത സ്രോതസ്സുകളെയാണ് ഉദ്ധരിക്കുന്നതെന്ന് റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂനിയന്‍ ഡിസ് ഇന്‍ഫോലാബാണ് ഇന്ത്യക്കകത്തും പുറത്തുമുള്ള മാധ്യമങ്ങള്‍ വാര്‍ത്തകള്‍ക്കായി ആശ്രയിക്കുന്ന ഏഷ്യന്‍ ഇന്റര്‍നാഷണല്‍ (എ.എന്‍.ഐ) ഏജന്‍സിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.
നിലവിലില്ലാത്ത സ്ഥാപനങ്ങളേയും ബ്ലോഗര്‍മാരേയും ജേണലിസ്റ്റുകളേയും മറ്റുമാണ് എ.എന്‍.ഐ ഉദ്ധരിക്കുന്നതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ ദ പ്രിന്റ്, ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് തുടങ്ങി പല മാധ്യമങ്ങളും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകള്‍ പ്രാധാന്യത്തോടെയാണ് നല്‍കാറുള്ളത്. യാഹു ന്യൂസ് പോലുള്ള വാര്‍ത്താ പോര്‍ട്ടലുകളും എ.എന്‍.ഐ വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കുന്നു.
കേന്ദ്ര സര്‍ക്കാരിനുവേണ്ടി കൂലിയെഴുത്ത് നടത്തുന്നുവെന്ന് നേരത്തെ തന്നെ ആരോപണം നേരിടുന്ന ഏജന്‍സിയാണ് എ.എന്‍.ഐ.
2014ല്‍ പൂട്ടിയ ശ്രീവാസ്തവ തിങ്ക് ടാങ്ക് ഗ്രൂപ്പിനെ ആഴ്ചയില്‍ രണ്ടു തവണയെങ്കിലും എ.എന്‍.ഐ ഉദ്ധരിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇല്ലാത്ത വ്യക്തികളെയാണ് രാഷ്ട്രീയ വിദഗ്ധരായും അവതരിപ്പിക്കുന്നത്. പാകിസ്ഥാനേയും ചൈനയേയും വിമര്‍ശിക്കുന്നതിനാണ് വാര്‍ത്താ ഏജന്‍സി ഇത്തരം ഇല്ലാത്ത വിദഗ്ധരെ ആശ്രയിക്കുന്നതെന്നും ബാഡ് സോഴ്‌സസ് (മോശം സ്രോതസ്സുകള്‍) എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News