നിപ്പയെ തുരത്താന്‍ ഓസ്‌ട്രേലിയന്‍ മരുന്നെത്തി

കോഴിക്കോട്- ആശങ്ക പടര്‍ത്തി രണ്ടാംഘട്ട പകര്‍ച്ചയിലേക്കു കടന്ന മാരക വൈറസായ നിപ്പാ ബാധയെ പ്രതിരോധിക്കാന്‍ ഓസ്‌ട്രേലിയയില്‍ നിന്ന് മരുന്നെത്തിച്ചു. വൈറസ് ബാധയെ വിജയകരമായി പ്രതിരോധിക്കുന്നതില്‍ ഓസ്‌ട്രേലിയയില്‍ പരീക്ഷിച്ചു വിജയിച്ച എം-102.4 മോണോക്ലോണല്‍ ആന്റിബോഡി എന്ന മരുന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളെജിലെത്തിയത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചി(ഐ.സി.എം.ആര്‍) ന്റെ അന്തിമ അനുമതി ലഭിച്ച ശേഷമെ ഇതു രോഗികളില്‍ പ്രയോഗിക്കാന്‍ കഴിയൂ. ഇതിനായി ഐ.സി.എം.ആറില്‍ നിന്നുള്ള വിദഗ്ധര്‍ ഇവിടെ എത്തി മരുന്ന് പരിശോധിക്കും. നിപ്പയെ പ്രതിരോധിക്കാന്‍ ജപ്പാനില്‍ നിന്നും ആരോഗ്യ വകുപ്പ് മരുന്നെത്തിക്കുന്നുണ്ട്.
 

Latest News