Sorry, you need to enable JavaScript to visit this website.

ഛത്തീസ്ഗഡില്‍ വാഹനാപകടത്തില്‍ 11 മരണം

റായ്പൂര്‍- ഛത്തീസ്ഗഡില്‍ വാഹനാപകടത്തില്‍ 11 മരണം. ബലോദബസാര്‍-ഭട്ടാപാര ജില്ലയിലാണ് സംഭവം. ഒരുകുടുംബത്തിലെ അംഗങ്ങള്‍ സഞ്ചരിച്ചിരുന്ന പിക്കപ് വാനിലേക്ക് ഒരു ലോറിവന്ന് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. വ്യാഴാഴ്ച അര്‍ദ്ധ രാത്രിയോടെയായിരുന്നു അപകടം. മരിച്ചവരില്‍ നാലുപേര്‍ കുട്ടികളാണെന്ന് പോലീസ് അറിയിച്ചു. ഖമാരിയ ഗ്രാമത്തിന് സമീപം രാത്രിയുണ്ടായ ഈ അപകടത്തില്‍ പന്ത്രണ്ട്  പേര്‍ക്ക് പരിക്കേറ്റു. ഖിലോര ഗ്രാമവാസികളാണ് അപകടത്തില്‍പെട്ടവരെല്ലാം. ഒരു കുടുംബചടങ്ങില്‍ പങ്കെടുത്ത് മടങ്ങിവരവെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Latest News