ദുരിതാശ്വാസ നിധി ക്രമക്കേട് : വിജിലന്‍സ് കണ്ടെത്തിയ ആള്‍ അപേക്ഷ നല്‍കിയത് വി ഡി സതീശന്റെ ഓഫീസ് വഴി

കൊച്ചി :  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനര്‍ഹമായ പണം നേടിയെന്ന് വിജിലന്‍സ് കണ്ടെത്തിയ ആള്‍ സാമ്പത്തിക സഹായത്തിനായി അപേക്ഷ നല്‍കിയത് സ്ഥലം എം.എല്‍.എ കൂടിയായ പ്രതിപക്ഷ നേതാവിന്റെ ഓഫീസ് മുഖേന. വിദേശത്ത് ജോലി ചെട്ടുന്ന സമ്പന്നനായ വിദേശി ആനുകൂല്യം കൈപ്പറ്റിയെന്ന് പറഞ്ഞ് വിജിലന്‍സ് തയ്യാറാക്കിയ ലിസ്റ്റില്‍ വൃക്ക രോഗിയായ വടക്കന്‍ പറവൂരിലെ 65 വസസുകാന്‍ മുഹമ്മദ് ഹനീഫയുണ്ട്. എന്നാല്‍ തനിക്ക് ഇപ്പോള്‍ ജോലിയില്ലെന്നും മൂന്ന് മക്കള്‍ വിദേശത്തായതിനാലാണ് തന്നെ സമ്പന്നരുടെ പട്ടികയില്‍ പെടുത്തിയതെന്നും മുഹമ്മദ് ഹനീഫ പറയുന്നു. വൃക്ക മാറ്റിവയ്ക്കലിനടക്കം 20 ലക്ഷം  രൂപ വേണമെന്നും മുഹമ്മദ് ഹനീഫ പറഞ്ഞു.  അപേക്ഷ നല്‍കിയത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഓഫീസ് മുഖേനയാണ്. ഇപ്പോള്‍ വാര്‍ധക്യ പെന്‍ഷന്‍ മാത്രമാണ് വരുമാനമെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഹനീഫയുടെ മൂന്ന് ആണ്‍മക്കളും വിദേശത്ത് ജോലി ചെയ്യുകയാണ്. ഇതാണ് ഇയാള്‍ അനര്‍ഹനാണെന്ന് വിജിലന്‍സ് കണ്ടെത്താന്‍ കാരണം. 45,000 രൂപയാണ് മുഹമ്മദ് ഹനീഫയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ  നിധിയില്‍ നിന്ന് കിട്ടിയത്. വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിന് മുന്‍പ് തന്നെ പണം നല്‍കുകയും ചെയ്തതായും വിജിലന്‍സ് കണ്ടെത്തിയിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News