Sorry, you need to enable JavaScript to visit this website.

വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ട കാസര്‍കോട്ടെ  കോളജ് പ്രിന്‍സിപ്പലിനെ മാറ്റാന്‍ ഉത്തരവ്

കാസര്‍കോട്-കാസര്‍കോട് ഗവ.കോളജ് പ്രിന്‍സിപ്പല്‍ എം രമയെ ചുമതലകളില്‍ നിന്ന് നീക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശം. കുടിവെള്ള പ്രശ്‌നം ഉന്നയിച്ച വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ ചേംബറില്‍ പൂട്ടിയിട്ടെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഗവ.കോളജ് താത്ക്കാലികമായി അടച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച സര്‍വകക്ഷി യോഗം വിളിച്ചിരിക്കെയാണ് പ്രിന്‍സിപ്പലിനെ മാറ്റാനുള്ള നീക്കം.
കുടിവെള്ള പ്രശ്‌നം സംസാരിക്കാനെത്തിയ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ പൂട്ടിയിട്ടെന്നാണ് പരാതി. കാസര്‍കോട് ഗവണ്‍മെന്റ് കോളജിലെ പ്രിന്‍സിപ്പല്‍ എം രമയ്‌ക്കെതിരെയാണ് വിദ്യാര്‍ത്ഥികള്‍ പരാതിയുമായി രംഗത്തെത്തിയത്. കുടിവെള്ള പ്രശ്‌നം ചര്‍ച്ച ചെയ്യാനെത്തിയ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ പൂട്ടിയിട്ടെന്നും വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി. പ്രിന്‍സിപ്പലിന്റെ മുറിയില്‍ വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്.

Latest News